ബിഎസ്എൻഎൽ ഓഫീസിലേക്ക്‌ എസ്എഫ്ഐ മാർച്ച്‌



കൽപ്പറ്റ  കേന്ദ്ര സർക്കാർ അഗ്നിപഥ്‌ പദ്ധതി ഉപേക്ഷിക്കുക  എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ എസ്‌എഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയുഗ് ബിശ്വാസടക്കം വിദ്യാർഥി,  യുവജന നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൽപ്പറ്റ ബിഎസ്എൻഎൽ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി.   ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി ഉദ്‌ഘാടനംചെയ്തു. സാന്ദ്ര രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം പി സി പ്രണവ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News