പാഴ്‌വസ്തുശേഖരണം നൂറ് ശതമാനമാക്കണം



കൽപ്പറ്റ ജില്ലയിലെ വീടുവീടാന്തരമുള്ള പാഴ് വസ്തുശേഖരണം നൂറ് ശതമാനമാക്കണമെന്ന് ആസൂത്രണഭവനിൽ തദ്ദേശ സ്ഥാപന മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശംനൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായി.   മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികളും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും  കലക്ടർ ഡോ. രേണു രാജ് യോഗത്തിൽ വിശദീകരിച്ചു. സർക്കാർ മാർഗനിർദേശ പ്രകാരമുള്ള സമയക്രമം പാലിച്ച് മുഴുവൻ പ്രവർത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുത്ത് നടത്തണം.  തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളിൽ അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കി ഫയർ ഓഡിറ്റിങ്‌  നടത്തുന്നതിന് നടപടി സ്വീകരിക്കണം.  പകർച്ച വ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഓരോ വാർഡുകളിലും 50 വീടുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ രൂപീകരിക്കും. വാർഡ് തല ശുചിത്വ സമിതി നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കും.  ഓരോ വാർഡിലും നടപ്പാക്കേണ്ട ശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രവർത്തന രേഖ തയ്യാറാക്കി നടപ്പാക്കണം. ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ കെ അനൂപ് മാലിന്യ സംസ്‌കരണവും പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളും എന്ന വിഷയം അവതരിപ്പിച്ച്‌ സംസാരിച്ചു.   Read on deshabhimani.com

Related News