തൊഴിൽ നിഷേധം: ടി പി ടൈൽസിൽ 
പ്രതിഷേധം ശക്തമാകുന്നു



കൽപ്പറ്റ ടി പി ടൈൽസ് മാനേജ്‌മെന്റിന്റെ തൊഴിൽ നിഷേധത്തിനെതിരെ  പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്‌ച പുതിയ ഗോഡൗണില്‍ സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച്‌ ചരക്കിറക്കുന്നത്‌ ചുമട്ടുതൊഴിലാളികൾ ചോദ്യംചെയ്തു.  ‌ തൊഴിലാളികളെ പൊലീസിനെക്കൊണ്ട്‌ അറസ്‌റ്റ്‌ ചെയ്യിപ്പിച്ചു. മുപ്പതോളം ചുമട്ടുതൊഴിലാളികളാണ്‌ അറസ്റ്റിലായത്‌. തുടർന്ന്‌ സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തില്‍ ടി പി ടൈൽസിലേക്ക്‌ മാർച്ച്‌ നടത്തി. എട്ട് മാസമായി തൊഴിലാളികൾ സമരത്തിലാണ്.  30 വർഷമായി ടി പി  ടൈൽസിലെ ചുമട്ടുജോലികളെല്ലാം ചെയ്തിരുന്നത്‌ ചുമട്ടു തൊഴിലാളി ക്ഷേമബോർഡിൽ രജിസ്റ്റർ ചെയ്ത അംഗീകൃത തൊഴിലാളികളായിരുന്നു.  എന്നാല്‍ തൊഴിലുടമ ഹൈക്കോടതി ഉത്തരവിന്റെ മറപിടിച്ച്‌  ഇതര  സംസ്ഥാന തൊഴിലാളികളെ എഎന്‍ഒ കാര്‍ഡ് വാങ്ങി ജോലിക്കിറക്കി.  തിങ്കളാഴ്‌ച തൊഴിലാളികൾ നടത്തിയ മാർച്ച്‌  ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്‌ഘാടനംചെയ്‌തു. ഹെഡ്‌ലോഡ് ആൻഡ്‌ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി പി കെ രാമചന്ദ്രന്‍ അധ്യക്ഷനായി. പി കെ അബു, സി മൊയ്തീന്‍കുട്ടി, എന്‍ ഒ ദേവസ്യ, പി  യൂസഫ്, യു എ ഖാദര്‍, പി കെ കുഞ്ഞിമൊയ്‌തീന്‍, കെ അബൂബക്കര്‍, പി വിജയന്‍ എന്നിവര്‍ സംസാരിച്ചു Read on deshabhimani.com

Related News