പുൽപ്പള്ളി ഏരിയയിൽ 
1143 ദേശാഭിമാനി വരിക്കാർ കൂടി



  പുൽപ്പള്ളി ദേശാഭിമാനി പത്രത്തിന്‌ പുൽപ്പള്ളി ഏരിയയിൽ 1143 പുതിയ വരിക്കാർ കൂടി.  ഓരോ ലോക്കൽ കേന്ദ്രങ്ങളിൽ നിന്നും സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ,  ജില്ലാ കമ്മിറ്റിയംഗം രുഗ്മിണി സുബ്രമണ്യൻ, പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു എന്നിവർ വരിസംഖ്യ ഏറ്റുവാങ്ങി.           പാടിച്ചിറയിൽ അജേഷ് പോളക്കൽ അധ്യക്ഷനായി.  കെ വി ജോബി സ്വാഗതം പറഞ്ഞു. മുള്ളൻകൊല്ലിയിൽ സോനു അധ്യക്ഷനായി. പി എ മുഹമ്മദ് സ്വാഗതം പറഞ്ഞു.   പുൽപ്പള്ളിയിൽ കെ വി പ്രേമരാജൻ അധ്യക്ഷനായി. സിഡി അജീഷ് സ്വാഗതം പറഞ്ഞു. കാപ്പിസെറ്റിൽ സി എസ്‌ ജനാർദനൻ അധ്യക്ഷനായി. ടി കെ  ശിവൻ സ്വാഗതം പറഞ്ഞു.  ഇരുളത്ത്‌  കെ എസ്‌ ഷിനു അധ്യക്ഷനായി.  പി എം ഷാജഹാൻ സ്വാഗതം പറഞ്ഞു.  വാകേരിയിൽ കെ ആർ അനീഷ് അധ്യക്ഷനായി. ഇ കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.  പൂതാടിയിൽ  എ ഡി ജഗന്നിവാസൻ അധ്യക്ഷനായി. എ വി ജയൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News