യൂണിറ്റുകളിൽ 
വിളംബര ജാഥ



  പുൽപ്പള്ളി  കേന്ദ്ര സർക്കാരിന്റെ  കർഷക- തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും   27ന്‌ നടത്തുന്ന   ഭാരത് ബന്ദ് വിജയിപ്പിക്കാൻ സംയുക്ത പ്രക്ഷോഭ സമിതി യോഗം തീരുമാനിച്ചു.  പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി എല്ലാ വില്ലേജുകളിലും പ്രക്ഷോഭ സമിതി യോഗങ്ങൾ ചേരും.  22ന് ട്രേഡ് യൂണിയന്റെയും  23ന് കർഷക തൊഴിലാളി യൂണിയന്റെയും 24ന് കർഷകസംഘത്തിന്റെയും നേതൃത്വത്തിൽ യൂണിറ്റുകളിൽ വിളംബംര ജാഥകൾ നടത്തും. 25ന് മുഴുവൻ വില്ലേജുകളിലും മഹാ പഞ്ചായത്തുകൾ ചേരും. 26ന് ഗൃഹസന്ദർശനം നടത്തി ഭാരത് ബന്ദിൽ അണിചേരാൻ ബഹുജനങ്ങളോട് അഭ്യർഥിക്കും. 27ന് ഭാരത് ബന്ദ് ദിനത്തിൽ  പ്രധാന കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. പ്രക്ഷോഭ സമിതി യോഗം കർഷകസംഘം ജില്ലാ ട്രഷറർ ടി ബി സുരേഷ് ഉദ്ഘാടനംചെയ്തു. ഇ കെ ബാലകൃഷ്ണൻ അധ്യക്ഷനായി. പ്രകാശ് ഗഗാറിൻ, പി ജെ പൗലോസ്, എ വി ജയൻ, കെ എസ് ഷിനു, ജോർജ് സെബാസ്റ്റ്യൻ, ഒ കെ വാവ എന്നിവർ സംസാരിച്ചു. വയനാട്‌ എസ്‌റ്റേറ്റ്‌ ലേബർയൂണിയൻ കൽപ്പറ്റ ഭാരത്‌ ബന്ദ്‌ വിജയിപ്പിക്കാൻ  വയനാട്‌ എസ്‌റ്റേറ്റ്‌ ലേബർയൂണിയൻ(സിഐടിയു) എക്‌സിക്യുട്ടീവ്‌ യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാരിന്റെ കർഷക, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും സമരരംഗത്താണ്‌. രാജ്യത്തിന്റെ സാമ്പത്തികരംഗമാകെ സ്വകാര്യകുത്തകകൾക്ക്‌ കൈമാറുകയാണ്‌ ബിജെപി സർക്കാർ.  ഈ നീക്കം തടയാനും ബന്ദ്‌ വിജയിപ്പിക്കാനും മുഴുവൻ തൊഴിലാളികളോടും  യൂണിയൻ അഭ്യർഥിച്ചു. സി എച്ച്‌ മമ്മി അധ്യക്ഷനായി. യു കരുണൻ, എം സെയ്‌ദ്‌, എസ്‌ രവി, വി വിനോദ്‌, കെ വി ബാബു, സി ഹുസൈൻ എന്നിവർ സംസാരിച്ചു. ഭാരത്‌ ബന്ദ് വിജയിപ്പിക്കും പൊഴുതന 27 ന്റെ  ഭാരത് ബന്ദ് വിജയിപ്പിക്കാൻ  പൊഴുതനയിൽ ചേർന്ന സിഐടിയു, കർഷക സംഘം,  കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്ത്‌ തല സംയുക്ത കൺവെൻഷൻ തീരുമാനിച്ചു.  സിഐടിയു ജില്ലാ ജോയിന്റ്‌  സെക്രട്ടറി എം സെയ്‌ദ്‌  ഉദ്ഘാടനം ചെയ്തു.  ഒ വി സുധീർ അധ്യക്ഷനായി.  എം ഷമീർ,  വി വിനോദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News