കാർഷിക യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ



കൽപ്പറ്റ കൃഷി മന്ത്രാലയവും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പും ചേർന്ന്‌‌   കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയുടെ ഭാഗമായി കർഷകർക്ക്‌ കാർഷിക യന്ത്രങ്ങൾ സബ്‌സിഡിയിൽ നൽകും. കേന്ദ്ര–-കേരള സർക്കാർ സംയുക്ത സ്ഥാപനമായ കേരള ആഗ്രോ ഇൻഡസ്‌ട്രീസ്‌ കോർപറേഷനാണ്‌ (കെയ്‌കോ) 40 മുതൽ 80 ശതമാനം സബ്‌സിഡിയിൽ യന്ത്രങ്ങൾ നൽകുന്നത്‌. ഇതിനുള്ള രജിസ്‌ട്രേ‌ഷൻ ആരംഭിച്ചു. പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോ, ആധാർ കാർഡ്‌, ഭൂനികുതി രസീത്‌ എന്നീ രേഖകളുമായി ബത്തേരി കെയ്‌കോ ഓഫീസിൽ എത്തിയാൽ സൗജന്യ രജിസ്‌ട്രേഷൻ നടത്താം. നേരിട്ട്‌ എത്താൻ സാധിക്കാത്ത കർഷകർ 8547255325 എന്ന വാട്‌സ്‌ആപ്പിൽ രേഖകൾ അയക്കണം. ഫോൺ: 04936 220316, 8848608117. Read on deshabhimani.com

Related News