നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം



  കൽപ്പറ്റ നിർമാണ മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ്‌ സൂപ്പർ വൈസേഴ്‌സ്‌ അസോസിയേഷൻ (സിഡബ്ല്യുഎസ്‌എ) അംഗങ്ങളെ നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.  അസംസ്‌കൃത വസ്‌തുക്കളുടെ വിലക്കയറ്റം തടഞ്ഞ്‌ നിർമാണമേഖല സംരക്ഷിക്കുക,   സൂപ്പർവൈസർമാർക്ക്‌ സൈറ്റ് ഇൻഷുറൻസ് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും  സമ്മേളനം ഉന്നയിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ്‌ മരക്കാർ ഉദ്ഘാടനംചെയ്തു. പൊതുസമ്മേളനം അഡ്വൈസറി ചെയർമാൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയൻ നേതാക്കളായ എം മധു, പി  പി അലി,  എൻ ഒ ദേവസ്യ എന്നിവർ സംസാരിച്ചു.  പ്രസിഡന്റായി എ ബാലകൃഷ്ണനെയും (കോഴിക്കോട്) സെക്രട്ടറിയായി - കെ പി ശശിയെയും (കണ്ണൂർ)  തെരഞ്ഞെടുത്തു. Read on deshabhimani.com

Related News