ലൈബ്രറി കെട്ടിടം നവീകരിച്ചു



 മാനന്തവാടി പാണ്ടിക്കടവിലെ  നവീകരിച്ച ജവഹർലാൽ നെഹ്റു സ്മാരക ലൈബ്രറി കെട്ടിടം  ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി  ഉദ്‌ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ അധ്യക്ഷയായി. ആർട്സ് ആൻഡ് സ്‌പോർട്‌സ്‌ ക്ലബ്‌  എടവക പഞ്ചായത്ത് പ്രസിഡന്റ്‌ എച്ച് ബി പ്രദീപ് ഉദ്‌ഘാടനംചെയ്‌തു.  ആദ്യകാല ഗ്രന്ഥശാലാ പ്രവർത്തകരെ ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയനും  പ്രാദേശിക പ്രതിഭകളെ വിനോദ് തോട്ടത്തിലും മാധ്യമ പ്രതിഭകളെ മിനി തുളസിധരനും സാഹിത്യ പ്രവർത്തകരെ പി ടി  സുഗതനും ആദരിച്ചു.  ആർ അജയകുമാർ, നാരായണൻ, കെ ആർ  സദാനന്ദൻ  എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ്‌  അസീസ് സ്വാഗതവും എ പി നിസാർ  നന്ദിയും പറഞ്ഞു. കലാസന്ധ്യയിൽ കവി പവിത്രൻ തീക്കുനി മുഖ്യാതിഥിയായി. കൊല്ലം ഷാഫിയുടെ  ഗാനമേളയും അരങ്ങേറി. Read on deshabhimani.com

Related News