മാനന്തവാടിയിൽ കർശന പരിശോധന

മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പൊലീസ് ജാഗ്രതാ നിർദേശം നൽകുന്നു


മാനന്തവാടി  കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  നഗരസഭാ ആരോഗ്യവിഭാഗം  പരിശോധന  തുടങ്ങി. നഗരത്തിൽ പൊതുജനങ്ങൾ കൂടുതലായി ഒത്തുചേരുന്ന ബസ്‌ സ്‌റ്റാൻഡ്‌, മാർക്കറ്റ്, തുണിക്കട, ജുവലറി, മസാലക്കടകൾ എന്നിവിടങ്ങളിലാണ്  ആദ്യഘട്ട  പരിശോധന.     ബോധവൽക്കരണത്തിനായി  നഗരസഭ നോട്ടീസ്  അടിച്ച്  എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും  വിതരണം ചെയ്യും. ചൊവ്വാഴ്‌ച മൈക്ക് അനൗൺസ്‌മെന്റ്‌ നടത്തും.   നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ എം സജി, ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ എസ് അജിത്ത്,  ബി എസ്‌ രമ്യ  എന്നിവരാണ്  പരിശോധന നടത്തിയത്. Read on deshabhimani.com

Related News