സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി ഓഫീസിന്‌ തറക്കല്ലിട്ടു



ബത്തേരി സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി ഓഫീസിന്‌ നിർമിക്കുന്ന എ കെ ജി മന്ദിരം ആൻഡ്‌ സി ഭാസ്‌കരൻ മെമ്മോറിയൽ ഓഡിറ്റോറിയം കെട്ടിടത്തിന്‌ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ തറക്കല്ലിട്ടു. നിർമാണ കമ്മിറ്റി ചെയർമാൻ വി വി ബേബി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ്‌ താളൂർ, ബീനാ വിജയൻ, മീനങ്ങാടി ഏരിയാ സെക്രട്ടറി എൻ പി കുഞ്ഞുമോൾ, വനിതാ വികസന കോർപറേഷൻ അധ്യക്ഷ കെ സി റോസക്കുട്ടി, ആദ്യകാല പാർടി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News