സിവിൽ സർവീസ് ഫുട്ബോൾ: വയനാട്ടിൽനിന്ന്‌ മൂന്നുപേർ



മീനങ്ങാടി ഒഡിഷയിലെ ഭുവനേശ്വറിൽ 18 മുതൽ നടക്കുന്ന നാഷണൽ സിവിൽ സർവീസ് ഫുട്ബോൾ ടൂർണമെന്റിൽ മത്സരിക്കുന്ന കേരള ടീമിൽ ഇത്തവണ മൂന്ന് വയനാട്ടുകാർ.  രണ്ടുപേർ ഒരേ ഓഫീസിലെ ജീവനക്കാരാണ്‌.  മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കായികാധ്യാപകനായ ഷാജി പാറക്കണ്ടിയും ക്ലർക്ക് ഒ ബി അനീഷുമാണ് ഈ നേട്ടത്തിനുടമകൾ. കാവുമന്ദം സ്വദേശിയായ ഷാജി ഒമ്പതാം തവണയാണ്  സിവിൽ സർ വീസ് കേരളാ ടീമിൽ അംഗമാകുന്നത്. മീനങ്ങാടി ഒലിവയൽ സ്വദേശിയായ അനീഷ് കോഴിക്കോട് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു.  കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച്  വി കെ പ്രദീപും ടീമിലുണ്ട്.  ബത്തേരി സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ റേഡിയോഗ്രാഫറാണ്. Read on deshabhimani.com

Related News