നെറ്റ്‌ ബോളിൽ തെളിഞ്ഞത്‌ 
ജനകീയ കൂട്ടായ്‌മ

ജില്ലാ ഒളിമ്പിക്സ് മത്സരങ്ങളുടെ ഭാഗമായി മുണ്ടേരി സ്കൂൾ ഗ്രൗണ്ടിൽ നടന്ന നെറ്റ് ബോൾ മത്സരത്തിൽനിന്ന്


കൽപ്പറ്റ കായികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക്‌ പ്രചോദനമായി ജനകീയ കൂട്ടായ്മയിൽ  നെറ്റ്‌ ബോൾ ചാമ്പ്യൻഷിപ്പ്‌.  ജില്ലാ ഒളിമ്പിക്‌ അസോസിയേഷന്റെ ഒളിമ്പിക്‌ ഗെയിംസിന്റെ ഭാഗമായി മുണ്ടേരിയിലാണ്‌ മത്സരം നടന്നത്‌.  ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ബോയ്‌സ്‌, ഗേൾസ്‌ വിഭാഗത്തിലായി 18 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ‌  മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന്‌ സ്ഥലം സജ്ജീകരിച്ചും, ബോർഡ്‌ സ്ഥാപിച്ചും ഭക്ഷണം ഒരുക്കിയുമെല്ലാം സ്‌കൂൾ അധ്യാപകരും, പിടിഎയും പ്രദേശവാസികളുമെല്ലാം ഒന്നടങ്കം രംഗത്തെത്തിയതോടെ മത്സരം വൻ വിജയമായി. വാർഡ്‌ കൗൺസിലർ എം കെ ഷിബു ചെയർമാനും നെറ്റ്‌ ബോൾ അസോസിയേഷൻ സെക്രട്ടറി കെ ശോഭ കൺവീനറുമായുള്ള സംഘാടകസമിതിയുടെ നേതൃത്വത്തിലാണ്‌ കായിക താരങ്ങൾക്ക്‌ സൗകര്യങ്ങൾ ഒരുക്കിയത്‌.     മത്സരം നഗരസഭാ  ചെയർമാൻ കേയംതൊടി മുജീബ് ഉദ്‌ഘാടനം ചെയ്‌തു. വാർഡംഗം എം കെ ഷിബു അധ്യക്ഷനായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്‌റ്റാൻഡിങ്‌ കമ്മിറ്റി അംഗം കെ  റഫീഖ്,   സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എം  മധു,  ജില്ലാ ഒളിമ്പിക് കൺവീനർ സലീം കടവൻ, നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ കമ്പ എന്നിവർ സംസാരിച്ചു. എം ബി ബാബു, സുബൈർ ഇളകുളം, എൻ സി സാജിദ്‌, കെ ശോഭ, സരോജിനി, പി ടി സജീവൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ കൽപ്പറ്റ സിഐ ജി പ്രമോദ്‌ സമ്മാനങ്ങൾ വിതരണം ചെയ്‌തു. നഗരസഭാ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ സംസാരിച്ചു.  വൈത്തിരിയും 
പനങ്കണ്ടിയും 
ജേതാക്കൾ നെറ്റ്‌ ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്‌എസ്‌ വൈത്തിരിയും ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്‌എസ്‌ പനങ്കണ്ടിയും ജേതാക്കളായി. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും  വിഭാഗത്തിൽ ജിവിഎച്ച്‌എസ്‌ കൽപ്പറ്റയാണ്‌ റണ്ണേഴ്‌സ്‌ അപ്‌.  Read on deshabhimani.com

Related News