നൂൽപ്പുഴയുടെ കരുതലിൽ ‌546 കുടുംബങ്ങൾ



ബത്തേരി ലൈഫ‌് പദ്ധതിയിൽ നൂൽപ്പുഴ പഞ്ചായത്തിൽ വീട‌് നിർമാണം പൂർത്തീകരിച്ച‌് താമസം ആരംഭിച്ചത‌് 546 കുടുംബങ്ങൾ. ഗോത്രവർഗ ജനസംഖ്യയിൽ ജില്ലയിൽ രണ്ടാം സ്ഥാനമുള്ള നൂൽപ്പുഴയിൽ സമ്പൂർണ ഭവന നിർമാണമെന്ന സർക്കാർ ലക്ഷ്യം കൈവരിക്കുന്നതിനുള്ള അന്തിമ ശ്രമത്തിലാണ‌് പഞ്ചായത്ത‌് ഭരണസമിതി. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 18 ജനറൽ കുടുംബങ്ങൾക്കും 66 പട്ടികവർഗ കുടുംബങ്ങൾക്കുമാണ‌് വീട‌് നിർമിക്കാനായത‌്. മുമ്പ‌് നിർമാണം മുടങ്ങിയ 71 വീടുകളുടെ പുനർ നിർമാണവും പൂർത്തിയായി. ഭൂരഹിത ഭവനരഹിതർക്ക‌് വീടുകൾ വച്ചുനൽകുന്ന രണ്ടാം ഘട്ടത്തിൽ ലഭിച്ച 114 പേരുടെ ലീസ‌്റ്റിൽ പട്ടികവർഗ പട്ടികജാതി ജനറൽ വിഭാഗങ്ങളിലായി അർഹതപ്പെട്ട 62 കുടുംബങ്ങളാണുള്ളത‌്. ഇവരിൽ 60 പേർക്കും വീടായി. രണ്ട‌് വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ‌്. ഒരു പട്ടികജാതി കുടുംബവും ഇതിന‌് പുറമെയുണ്ട‌്. പിന്നീട‌് ലഭിച്ച 700﹣-ഓളം അപേക്ഷകളിൽ ഗുണഭോക്താക്കളുടെ അഡീഷണൽ പട്ടിക പഞ്ചായത്തിൽ തയാറായി വരുന്നു.         Read on deshabhimani.com

Related News