ആതിര തിരക്കഥയെഴുതുകയാണ്

ആതിര


പനമരം ചെറിയ കഥകളിൽനിന്ന് വലിയ കഥകളിലേക്കുള്ള യാത്രയിലാണ് ആതിരയെന്ന കഥാകാരി.  സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർ താരതമ്യേന കുറവുള്ള ജില്ലയിൽനിന്ന് അഞ്ച്‌ ഭാഷകളിലൊരുങ്ങുന്ന സിനിമയുടെ തിരക്കഥയുടെ പണിപ്പുരയിലാണ്‌ ആതിര. അതും ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഒന്നാന്തരം ആക്‌ഷൻ ചിത്രം. ‘ടു ഫെയ്സ്’ എന്ന ബഹുഭാഷാചിത്രത്തിനാണ് എടവക സ്വദേശി ആതിര കഥയും തിരക്കഥയും എഴുതുന്നത്. ആക്‌ഷന് ഏറെ പ്രാധാന്യം നൽകിയുള്ള ചിത്രത്തിന്റെ  ട്രെയിലറും ഇതിനകം ശ്രദ്ധനേടി.  സമൂഹിക പ്രശ്നങ്ങൾ പറയുന്ന   റാട്ടി, ശക്ത എന്നീ ഹ്രസ്വ ചിത്രങ്ങൾക്കുശേഷം ആതിര തിരക്കഥ എഴുതുന്ന മുഴുനീള ചിത്രമാണ് ടു ഫെയ്‌സ്‌. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി  എന്നീ ഭാഷകളിലാണ്  ടു ഫെയ്‌സ് പ്രദർശനത്തിന് ഒരുങ്ങുന്നത്.  കെ എസ് ശരത് ലാലാണ് ചിത്രത്തിന്റെ സംവിധായകൻ. 12 വയസ്സുകാരനായ   അഭയ് കൃഷ്ണയാണ് ചിത്രത്തിന്റെ കലാസംവിധാനം ചെയ്യുന്നത് എന്നത്  മറ്റൊരു പ്രത്യേകതയാണ്. അഭിനേത്രിയും മോഡലുമായ ദീപ്തി കല്യാണി ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത് എൽവിൻ ജെയിംസാണ്. ഡി ഒ പി ഷിയാസ് അടിമസമ്പ്രദായം പ്രമേയമാക്കി ഒരുക്കിയ "റാട്ടി"ക്ക് കൊച്ചിൻ കലാഭവൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.ടു ഫെയ്സ് എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന്  ആതിര പറഞ്ഞു.  കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കിയ ആതിര ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമയും എടുത്തിട്ടുണ്ട്. എടവക പെരിഞ്ചോല അച്ചപ്പന്റെയും രമയുടെയും മകളാണ്. ഭ ർത്താവ് ചന്ദ്രൻ. കേരളത്തിനകത്തും പുറത്തുമായി ചിത്രീകരിക്കുന്ന ഈ സിനിമക്ക്‌ കോവിഡ് നിയന്ത്രണം പിൻവലിക്കുന്നതോടെ തിയറ്റർ റിലീസ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ്  അണിയറ പ്രവർത്തകർ. Read on deshabhimani.com

Related News