നെല്‍കര്‍ഷകരുടെ ഡാറ്റാബാങ്ക് രൂപീകരിക്കുന്നു



 കൽപ്പറ്റ ബ്രഹ്മഗിരി നെൽകർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ  പരമ്പരാഗത നെൽവിത്തിനങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്ന കർഷകരുടെ ഡാറ്റാബാങ്ക് രൂപീകരിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ തുടങ്ങി. പാരമ്പര്യ കർഷകരെ കണ്ടെത്തി നെൽവിത്തിനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും പിന്തുണ ഉറപ്പാക്കുകയുമാണ്‌ ലക്ഷ്യം. ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാരമ്പര്യ നെൽവിത്തിനങ്ങളുടെ ശേഖരണവും പ്രദർശന കൃഷിയിടങ്ങളും ഒരുക്കും. കർഷകർക്ക് ബ്രഹ്മഗിരിയുടെ വെബ്സൈറ്റിലൂടെ (www. malabarmeet.org) ഓൺലൈനായും കൽപ്പറ്റ, പാതിരിപ്പാലം ഓഫീസുകൾ വഴിയും രജിസ്റ്റർ ചെയ്യാം. Read on deshabhimani.com

Related News