എ കെ ബാലനെതിരെയുള്ള അക്രമത്തിൽ പ്രതിഷേധം



 കൽപ്പറ്റ മന്ത്രി എ കെ ബാലനും കുടുംബവും സഞ്ചരിച്ച വാഹനത്തിനുനേരെ യൂത്ത്‌ കോൺഗ്രസ്‌ നടത്തിയ അക്രമത്തിനെതിരെ പികെഎസ്‌ നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പ്രതിഷേധയോഗവും  നടത്തി. ചുണ്ടേലിൽ പികെഎസ്‌ ജില്ലാ സെക്രട്ടറി എം ജനാർദനൻ ഉദ്‌ഘാടനം ചെയ്‌തു. എസ്‌ രഘു അധ്യക്ഷനായി. കെ പ്രസാദ്‌ സ്വാഗതവും എം പ്രസാദ്‌ നന്ദിയും പറഞ്ഞു.  വൈത്തിരിയിൽ യു കരുണൻ ഉദ്ഘാടനം ചെയ്തു.  രാമൻകുട്ടി അധ്യക്ഷനായി. എസ്ചിത്രകുമാർ സ്വാഗതവും യു മാധവൻ നന്ദിയും പറഞ്ഞു. മാനന്തവാടിയിൽ ഏരിയാസെക്രട്ടറി കെ വി രാജു ഉദ്‌ഘാടനം ചെയ്‌തു. വി കെ ചന്ദ്രൻ അധ്യക്ഷനായി. പി ജി ഷെറിൻ, കെ കെ സുനിൽ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News