തൈകൾ നട്ട്‌ സുധീഷിന്‌ സ്‌മരാഞ്‌ജലി



  മാനന്തവാടി പരിസ്ഥിതി, വിദ്യാഭ്യാസ പ്രവർത്തകനും ചിത്രകാരനുമായിരുന്ന സുധീഷ്  കരിങ്ങാരിയുടെ ഓർമ്മ ദിനത്തിൽ തൈകൾനട്ട്‌  പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം പ്രവർത്തകർ. ഗ്രന്ഥാലയം പ്രവർത്തകനായിരുന്ന സുധീഷിന്റെ ഒന്നാം ചരമദിനത്തിൽ മാനന്തവാടി ഗവ. യുപി സ്കൂൾ പരിസരത്താണ്‌  തൈകൾ നട്ടത്‌. ഗ്രന്ഥാലയം പ്രസിഡന്റ്‌ കെ ഷബിത, സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സിൽവിയ ജോൺ, എ അജയകുമാർ, എം ഗംഗാധരൻ, ഷാജൻ ജോസ്, അനിൽ കുറ്റിച്ചിറ, അജി കൊളോണിയ, വി കെ പ്രസാദ്, എ അയൂബ്, കെ ആർ പ്രതീഷ് എന്നിവർ നേതൃത്വം നൽകി. അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ വെബിനാറിൽ അഡ്വ. ഹരീഷ് വാസുദേവൻ  മുഖ്യപ്രഭാഷണം നടത്തി. ഇ വി സ്വാഗതം പറഞ്ഞു.  Read on deshabhimani.com

Related News