68 കോവിഡ്, 62 സമ്പർക്കം, 79 മുക്തി ഒഴിയില്ല; അകലാതെ



  കൽപ്പറ്റ ജില്ലയിൽ 68 പേർക്ക് കൂടി കോവിഡ്.  79 പേർ രോഗമുക്തരായി.  62  പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും രണ്ടുപേർ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ  എണ്ണം 2424 ആയി. 1869 പേർ രോഗമുക്തരായി. 542  പേരാണ് ചികിത്സയിലുള്ളത്‌.  രോഗം  സ്ഥിരീകരിച്ചവർ ബത്തേരി  നഗരസഭയിലെ - 11 പേർ, പൊഴുതന, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ ഏഴുപേർ വീതം, തരിയോട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ ആറുപേർ - വീതം, എടവകയിലെ  നാലുപേർ, മീനങ്ങാടിയും മേപ്പാടിയിലും  മൂന്ന് പേർ വീതം, തൊണ്ടർനാട്, കണിയാമ്പറ്റ, അമ്പലവയൽ, നെൻമേനി സ്വദേശികളായ രണ്ടുപേർ വീതം, നൂൽപ്പുഴ, തിരുനെല്ലി,  പനമരം, മാനന്തവാടി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരും രണ്ട് കോഴിക്കോട് സ്വദേശികൾക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.  കർണാടകയിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശി, ആസാമിൽ നിന്ന് വന്ന സുഗന്ധഗിരി സ്വദേശി, ഉത്തർപ്രദേശിൽ നിന്ന് വന്ന മേപ്പാടി സ്വദേശി,  കർണാടകയിൽ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശി, ഏഴിന് ദുബായിൽ നിന്ന് വന്ന പൊഴുതന സ്വദേശി,  സൗദി അറേബ്യയിൽ നിന്ന് വന്ന പൊഴുതന സ്വദേശി എന്നിവർക്കും കോവിഡ്‌ സ്ഥിരീകരിച്ചു.  രോഗമുക്തർ പടിഞ്ഞാറത്തറയിലെ 11 പേർ, ഒമ്പത്‌ തരിയോട് സ്വദേശികൾ, എട്ട്‌ മേപ്പാടി സ്വദേശികൾ, അമ്പലവയൽ, നെന്മേനി സ്വദേശികളായ ഏഴുപേർ വീതം, ബത്തേരിയിലെ അഞ്ചുപേർ,  നാല് മീനങ്ങാടി സ്വദേശികൾ, വെള്ളമുണ്ട, എടവക, പിണങ്ങോട്  സ്വദേശികളായ മൂന്നു പേർ വീതം, തവിഞ്ഞാൽ, മൂപ്പൈനാട്, മാനന്തവാടി, പൂതാടി  സ്വദേശികളായ രണ്ടുപേർ വീതം, പുൽപ്പള്ളി, മുള്ളൻകൊല്ലി, പനമരം, തിരുനെല്ലി, കൽപ്പറ്റ, തൊണ്ടർനാട്, പൊഴുതന സ്വദേശികളായ ഓരോരുത്തരും മലപ്പുറം, കോഴിക്കോട്, പാലക്കാട് സ്വദേശികളായ ഓരോരുത്തരും ഒരു കർണാടക സ്വദേശിയും  രോഗം ഭേദമായി വെള്ളിയാഴ്‌ച ആശുപത്രി വിട്ടു.    Read on deshabhimani.com

Related News