എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം നവകേരളത്തിനായി അണിചേരുക

എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി
 എൻ സുകന്യ ഉദ്‌ഘാടനംചെയ്യുന്നു


  മാനന്തവാടി സംസ്ഥാന സർക്കാരിന്റെ ബദൽനയങ്ങൾക്ക്‌ കരുത്തുപകർന്ന്‌ നവകേരള സൃഷ്‌ടിക്കായി അണിചേരണമെന്ന്‌ എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമസ്ത മേഖലകളിലും വികസനമെത്തിച്ച്‌  നവകേരളം  സൃഷ്ടിക്കാനുള്ള  പ്രവർത്തനങ്ങളാണ് എൽഡിഎഫ്‌ സർക്കാർ നടത്തുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കാനുള്ള ശ്രമങ്ങൾ  കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന്‌ തുടർച്ചയായുണ്ടാകുകയാണ്‌.  ഫെഡറലിസം അട്ടിമറിക്കാൻ ഗവർണർമാരെവരെ  ഉപയോഗിക്കുകയാണ്.  ഇതിനിടയിലും ജനക്ഷേമപദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണ്‌. ഇതിന്‌ മുഴുവൻ ജീവനക്കാരും  പിന്തുണ നൽകണമെന്ന്  സമ്മേളനം ആവശ്യപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി എൻ സുകന്യ സമ്മേളനം ഉദ്ഘാടനംചെയ്തു. തൊഴിലാളി വിരുദ്ധ നയസമീപനങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന്‌ അവർ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും  സംരക്ഷിക്കുന്നതിനുള്ള ശ്രമമില്ല. ന്യൂനപക്ഷങ്ങളും ദളിതരും രാജ്യത്ത് നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും അവർ പറഞ്ഞു.  ജില്ലാ പ്രസിഡന്റ്‌  ടി കെ അബ്ദുൾ ഗഫൂർ പതാക ഉയർത്തി.  ആന്റണി ജോസഫ് രക്തസാക്ഷി പ്രമേയവും  വി ജെ ഷാജി അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി എ കെ രാജേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ എം നവാസ് വരവ് ചെലവ് കണക്കും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സീമ എസ് നായർ സംഘടനാ റിപ്പോർട്ടും  അവതരിപ്പിച്ചു.   എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ വിൽസൺ തോമസ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി പി പി ബാബു എന്നിവർ അഭിവാദ്യംചെയ്തു. എ കെ രാജേഷ് സ്വാഗതവും എ എൻ ഗീത നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബി അനിൽകുമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.       ഞായറാഴ്ച സുഹൃദ് സമ്മേളനം  സിഐടിയു ജില്ലാ പ്രസിഡന്റ്‌  പി വി സഹദേവൻ ഉദ്ഘാടനം ചെയ്യും.   ടി കെ അബ്ദുൾ ഗഫൂർ പ്രസിഡന്റ്‌, 
എ കെ രാജേഷ്‌ സെക്രട്ടറി മാനന്തവാടി  എൻജിഒ യൂണിയൻ  ജില്ലാ പ്രസിഡന്റായി ടി കെ അബ്ദുൾ ഗഫൂറിനെയും സെക്രട്ടറിയായി എ കെ രാജേഷിനെയും സമ്മേളനം തെരഞ്ഞെടുത്തു. കെ എം നവാസാണ്‌ ട്രഷറർ. മറ്റുഭാരവാഹികൾ: വി ജെ ഷാജി,  കെ ആന്റണി ജോസഫ്(വൈസ്‌ പ്രസിഡന്റുമാർ), -എ എൻ ഗീത, എ പി മധുസൂദനൻ( ജോയിന്റ്‌ സെക്രട്ടറിമാർ), കെ ആനന്ദൻ, പി സന്തോഷ് കുമാർ,  കെ വി ജഗദീഷ്,  എൻ ആർ മഹേഷ് കുമാർ,  യു കെ സരിത,  സി ആർ ശ്രീനിവാസൻ(സെക്രട്ടറിയറ്റ് അംഗങ്ങൾ).  Read on deshabhimani.com

Related News