ഫുട്‌ബോൾ ആവേശത്തിന്‌ 
ഇന്ന്‌ കലാശക്കൊട്ട്‌

ജില്ലാ സ്‌റ്റേഡിയത്തിൽ യുണെെറ്റഡ് എഫ്സി കളിക്കാർ പരിശീലനത്തിൽ


കൽപ്പറ്റ                                                    ചുരംകയറി എത്തിയ ഫുട്ബോൾ വിരുന്നിന് ഞായറാഴ്ച കലാശക്കൊട്ട്. ജില്ലാ സ്‌റ്റേഡിയത്തിൽ ഞായർ രാത്രി 7.30ന് ഗോകുലം കേരള റിസർവ് ടീമും കേരള യുനൈറ്റഡുമാണ് ചാമ്പ്യൻ പട്ടത്തിനായി കളത്തിലിറങ്ങുന്നത്. ഒഴിവു ദിനത്തിൽ സെമിയിലെ രണ്ട് മികച്ച ടീമുകൾതന്നെ പോരിനിറങ്ങുമ്പോൾ കൂടുതൽ പേർ കളി കാണാനെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. സെമിയിൽ ആധികാരിക വിജയത്തോടെയാണ്‌ ഇരുടീമുകളും ഫൈനലിൽ എത്തിയത്. സൂപ്പർസിക്സിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഫലം സമനിലയായിരുന്നു.    സെമിയിൽ സൂപ്പർസിക്സ് പോരാട്ടത്തിന്റെ തനിയാവർത്തനമെന്നപോലെ മറുപടിയില്ലാത്ത നാല് ഗോളിന് കോവളത്തെ ഗോകുലം തകർത്തു. ഇരു പാദങ്ങളിലുമായി മൂന്ന് ഗോൾ നേടിയ ക്യാപ്റ്റൻ സാമുവേലാണ് ഗോകുലത്തിന്റെ ആക്രമണത്തിലെ കുന്തമുന. മികച്ച  പ്രതിരോധവും കളിക്കാരുടെ ഒത്തിണക്കവുമാണ് ഗോകുലത്തിന്റെ കരുത്ത്. രണ്ടുതവണ ജേതാക്കളായ ഗോകുലത്തിന്റെ അഞ്ചാം ഫൈനൽ പ്രവേശമാണിത്.                  സൂപ്പർസിക്സ് ചാമ്പ്യന്മാരായ വയനാട് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴടക്കിയാണ് കേരള യുനൈറ്റഡിന്റെ ഫൈനൽ പ്രവേശം. ആദ്യ ഫൈനൽ പോരാട്ടത്തിൽതന്നെ കപ്പ് നേടാനുറച്ചാണ് കേരള യുണൈറ്റഡ് കളത്തിലിറങ്ങുന്നത്. Read on deshabhimani.com

Related News