പാർലമെന്റ് മാർച്ച്: വാഹനപ്രചാരണ ജാഥ നടത്തും



കൽപ്പറ്റ അഖിലേന്ത്യാ കിസാൻ സഭ 31ന് നടത്തുന്ന പാർലമെന്റ്‌  മാർച്ചിന്റെ പ്രചാരണാർഥം ജില്ലയിൽ വാഹനജാഥ നടത്തുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.   19ന് വൈകിട്ട്‌ അഞ്ചിന് പുതുശ്ശേരിയിൽ സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ജാഥ ഉദ്ഘാടനം ചെയ്യും. 22ന് ചീരാലിൽ  ജാഥ സമാപിക്കും. 1972ലെ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുക,  മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ഉപദ്രവകാരികളായ വന്യജീവികളെ വെടിവച്ചുകൊല്ലുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്‌. സമരത്തിൽ പങ്കെടുക്കാനായി ജില്ലയിൽനിന്ന്‌ പോകുന്നവർക്ക്‌  28ന് പകൽ നാലിന് കൽപ്പറ്റയിൽ യാത്രയയപ്പ് നൽകും.  കിസാൻ സഭ ജില്ലാ പ്രസിഡന്റ്‌ പി എം ജോയി, സെക്രട്ടറി അമ്പി ചിറയൽ, ജോയിന്റ് സെക്രട്ടറി വി കെ ശശിധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News