പടരുന്നു;
ജാഗ്രത വേണം



  കൽപ്പറ്റ     ജില്ലയിൽ 525 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 137 പേർ രോഗമുക്തി നേടി.  ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.68 ആണ്. 14 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 510 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്തുനിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ 15 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു കോവിഡ് ക്ലസ്റ്ററാണുള്ളത്. പൂക്കോട് വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിലാണ് ക്ലസ്റ്റർ രൂപപ്പെട്ടത്.    ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,38,580 ആയി. 1,35,386 പേർ രോഗമുക്തരായി. നിലവിൽ 1911 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1805 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 758 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1471  പേർ ഉൾപ്പെടെ ആകെ 13,677  പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽനിന്ന് 1688 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചു. Read on deshabhimani.com

Related News