പ്രതിഷേധ ദിനം ആചരിച്ചു



കൽപ്പറ്റ   ഡിടിപിസി എംപ്ലോയീസ് ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു പ്രതിഷേധ ദിനം ആചരിച്ചു.  ജീവനക്കാരുടെ 2020ലെ ബോണസ് അനുവദിക്കുക, ജീവനക്കാരുടെ പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുക, മുഴുവൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ഡിടിപിസി എംപ്ലോയീസ് (സിഐടിയു) പ്രതിഷേധ ദിനം ആചരിച്ചു.    എല്ലാ ഡിടിപിസി, ഡിഎംസി  ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബാഡ്ജ് ധരിച്ച് പ്രതിഷേധം അറിയിച്ച് ജോലിയിൽ പ്രവേശിച്ചു. മാനന്തവാടി പഴശ്ശി പാർക്കിൽ യൂണിയൻ ജില്ലാ കൺവീനർ കെ വി രാജു ഉദ്ഘാടനംചെയ്‌തു. സതീ മോഹൻ അധ്യക്ഷനായി. പി ആർ രവി, കെ സി സുമ എന്നിവർ സംസാരിച്ചു.      കടലാട് തടാകത്തിൽ ടി ജെ മാർട്ടിൻ ഉദ്ഘാടനംചെയ്‌തു. അബ്ദുൾ സലീം സ്വാഗതം പറഞ്ഞു. പൂക്കോട് തടാകത്തിൽ എം കെ സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു.  പ്രമോദ് സ്വാഗതം പറഞ്ഞു. കാന്തം പാറയിൽ ജീഷ സ്വാഗതം പറഞ്ഞു. സോണലാമ്മ സംസാരിച്ചു. കുറുവാ ദ്വീപിൽ കെ എസ് ഷീജു  ഉദ്ഘാടനംചെയ്തു.   Read on deshabhimani.com

Related News