വൈവിധ്യങ്ങളുടെ കലവറ തുറന്ന്‌ പുസ്തകോത്സവത്തിന്‌ തുടക്കം



കൽപ്പറ്റ  ജില്ലാ ലൈബ്രറി കൗൺസിലിന്റെ  നേതൃത്വത്തിൽ നടക്കുന്ന പുസ്തകോത്സവത്തിന്‌ എരനല്ലൂർ ഓഡിറ്റോറിയത്തിൽ  തുടക്കമായി. കേരളത്തിലെ നാൽപ്പതിലധികം വരുന്ന പ്രസാധകരുടെ  പുസ്‌തകങ്ങൾ  60 സ്‌റ്റാളുകളിലായി   ഇനി രണ്ടു നാൾ പൊതുജനങ്ങൾക്കായി കാത്തിരിക്കും.  പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌   സംഷാദ് മക്കാർ  നിർവഹിച്ചു.  പരിപാടിയുടെ ഭാഗമായി   മാനന്തവാടി സബ് ഇൻസ്‌പെക്ടർ രഘുനാഥൻ രചിച്ച  ‘ ശവങ്ങളുടെ കഥ എന്റെയും’ എന്ന പുസ്തകം   ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ മംഗലശ്ശേരി മാധവന് നൽകി പ്രകാശനം  ചെയ്‌തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ "വയനാട്ടിൽ ഇനി വേണ്ടത് ജാഗ്രത "എന്ന പ്രളയ പഠന പുസ്തകം  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഷംസാദ് മരക്കാർ വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എം സുമേഷിന് നൽകി  പ്രകാശനം ചെയ്തു. പത്മപ്രഭ പൊതുഗ്രന്ഥാലയം പ്രസിദ്ധീകരിച്ച എം പി വീരേന്ദ്രകുമാർ സ്മരണിക ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സത്താർ  മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അജയകുമാറിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം ബാലഗോപാലൻ അധ്യക്ഷനായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി കെ ബാബുരാജ് സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സുരേഷ് ബാബു നന്ദിയും പറഞ്ഞു.   ജില്ലയിലെ മൂന്ന് താലൂകളിലെ 200 ഓളം ലൈബ്രറികൾ    വാർഷിക ഗ്രാന്റ് ഉപയോഗിച്ച്  പുസ്തകം വാങ്ങും.  മേള  20ന് സമാപിക്കും Read on deshabhimani.com

Related News