ജനവാസമേഖലകൾ പൂർണമായും ഒഴിവാക്കും



കൽപ്പറ്റ സംസ്ഥാന സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ  അംഗീകാരത്തിനായി സമർപ്പിച്ചത് വയനാട്‌ വന്യജീവി സങ്കേതവുമായി  ബന്ധപ്പെട്ട 88.21 സ്‌ക്വയർ കിലോമീറ്റർ ഉൾപ്പെടുന്ന പരിസ്ഥിതിലോല മേഖല.  സങ്കേതത്തിന് പുറത്തുള്ള ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കിയെന്ന്‌ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ എസ് നരേന്ദ്ര ബാബു പറഞ്ഞു. സംസ്ഥാന സർക്കാർ സീറോ ആയി സമർപ്പിച്ചിട്ടുള്ള ഈ നിർദേശത്തിൻമേലുള്ള  എക്സ്പേർട്ട് കമ്മിറ്റി മീറ്റിങ്‌ ഉടൻ നടക്കുമെന്നും അദ്ദേഹം  പറഞ്ഞു.  വന്യജീവി സങ്കേതങ്ങളോട് ചേർന്ന് പാരിസ്ഥിതിക സംവേദക മേഖലകൾ പ്രഖ്യാപിക്കുകയെന്ന  കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് നിർദേശം  സമർപ്പിച്ചത്.  പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട്‌  സംസ്ഥാന സർക്കാരിന്റെ അന്തിമ അഭിപ്രായം 2013 ഫെബ്രുവരി 15ന് മുമ്പായി സമർപ്പിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. ശുപാർശകൾ നൽകിയില്ലെങ്കിൽ വന്യജീവി സങ്കേതങ്ങളുടെ 10 കി.മീ. ചുറ്റളവിൽ പാരിസ്ഥിതിക സംവേദക മേഖലകളായി പ്രഖ്യാപിക്കുമായിരുന്നു. തുടർന്ന്‌  കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ പ്രകാരം വയനാട് വന്യജീവി സങ്കേതത്തിന് (344.53 സ്‌ക്വയർ കിലോമീറ്റർ) ചുറ്റും ഒരു കിലോമീറ്റർ എന്ന ദൂരപരിധിയിൽ പരിസ്ഥിതിലോല മേഖലയെന്ന ആദ്യ നിർദേശം സമർപ്പിച്ചത്. എതിർപ്പ്  ഉയർന്നതിനെ തുടർന്ന്‌ വന്യജീവി സങ്കേതത്തിന് പുറത്തുള്ള പ്രദേശങ്ങൾ കൃഷിഭൂമിയാണെന്നും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശങ്ങൾ ഉൾപ്പെടുത്തരുതെന്നും, വന്യജീവി സങ്കേതത്തിന് ഉള്ളിലുള്ള ജനവാസ മേഖലകൾ ഉൾപ്പെടുത്താമെന്നുമാണ് നേരത്തെ തീരുമാനിച്ചത്.  2018 സെപ്തംബർ 19ന് ഇതേ നിർദേശം  വീണ്ടും സമർപ്പിച്ചെങ്കിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ചില്ല.  ജനവാസ മേഖലകളെക്കൂടി ഉൾപ്പെടുത്തി പുതിയ നിർദേശം നൽകാൻ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019 നവംബർ 21 ന്  118.59 സ്‌ക്വയർ കിലോമീറ്റർ വരുന്ന നിർദേശം സമർപ്പിച്ചത്. തുടർന്ന് 2021 ഫെബ്രുവരിയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിർദേശം അംഗീകരിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി. എന്നാൽ മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രഖ്യാപനവുമായി  ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധത്തെ തുടർന്ന്‌ കരട് വിഞ്ജാപനം വരുന്നതിന് മുമ്പുതന്നെ  സംസ്ഥാന സർക്കാർ നിർദേശമനുസരിച്ച്‌ വീണ്ടും നിലവിലെ സീറോ മേഖലാ നിർദേശം നൽകുകയായിരുന്നു. Read on deshabhimani.com

Related News