കനത്ത വില നൽകേണ്ടി വരും ‌



  ‌കൽപ്പറ്റ രോഗലക്ഷണമില്ലാത്ത മൂന്ന്‌‌ പേർ   ചികിത്സയിലിരിക്കേ മരിച്ചതോടെ ജില്ലാ ആരോഗ്യവകുപ്പ്‌ അധികൃതർ കടുത്ത ആശങ്കയിൽ. തുടർച്ചയായി രണ്ട്‌ നാളുകളിലായി ‌ മൂന്ന്‌ മരണം സംഭവിച്ചതാണ്‌ ഞെട്ടലായത്‌.    പൊതുജനങ്ങൾ ജാഗ്രത കൈവിടുന്നതാണ്‌ ദുരന്തം വർധിപ്പിക്കുന്നതെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു.  പൂർണ്ണ ജാഗ്രത പാലിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്ന്‌ അവർ മുന്നറിയിപ്പ്‌ നൽകി.   മീനങ്ങാടി കുമ്പളേരി സ്വദേശി നെല്ലിക്കൽ വീട്ടിൽ മത്തായി (71)  പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഫൗസിയ (28) എന്നിവർ ‌  ശനിയാഴ്‌ചയും    മേപ്പാടി ചെമ്പോത്തറ മുതിരവട്ടം വീട്ടിൽ  സൈദലവി(72) വെള്ളിയാഴ്‌ചയും‌ മരിച്ചു.    ദേഹാസ്വസ്ഥ്യത്തെ തുടർന്ന്‌ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സൈദലവി അവിടെ വെച്ച്‌ മരിക്കുകയായിരുന്നു. കോവിഡ്‌ പരിശോധനയിൽ ഫലം പോസിറ്റീവാണെന്ന്‌ കണ്ടെത്തി.       കിഡ്നി രോഗിയായ മത്തായി ഡയാലിസിസിന് പോയപ്പോൾ നടത്തിയ  പരിശോധനയിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ന്യൂമോണിയ ബാധയെ തുടർന്ന്  ആറിനാണ്‌  വിംസിൽ   എത്തിച്ചത്‌. അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ  ചെയ്തു. പത്തിന് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ചു വന്നു.     12 മുതൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്താതിമർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ കൂടി ഉണ്ടായിരുന്നു. 15 മുതൽ ആരോഗ്യസ്ഥിതി മോശമായി.  ശനിയാഴ്‌ച  മൂന്നു മണിക്ക് മരിച്ചു.   രോഗം സ്ഥിരീകരിച്ചത്‌  ഖബറടക്കിന്‌ ശേഷം  പടിഞ്ഞാറത്തറ    തെങ്ങുമുണ്ട സ്വദേശി ഫൗസിയയുടെ  പരിശോധനഫലം പോസിറ്റീവാണെന്ന്‌ സ്ഥിരീകരിച്ചത്‌ മൃതശരീരം മറവ്‌ ചെയ്‌തതിന്‌ ശേഷം. ആന്റിജൻ പരിശോധനഫലം നെഗറ്റീവായിരുന്നു.   പനി, ചുമ, ശ്വാസതടസ്സം എന്നീ അസ്വസ്ഥതകളുമായി  16നാണ്‌    കൽപ്പറ്റ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌തത്‌.   ആരോഗ്യനില മോശമായതിനെ തുടർന്ന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു.   രോഗം ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്‌ച  പുലർച്ചെ മൂന്നു മണിയോടെ  മരിച്ചു.  മൃതദേഹം ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ ശനിയാഴ്‌ച  രാവിലെ മറവ് ചെയ്തിരുന്നു. അതിന്‌ ശേഷമാണ്‌   ട്രൂ നാറ്റ് പരിശോധനാഫലം പോസിറ്റീവ് ആയത്‌.  മരണവീട്ടിൽ സന്ദർശനം നടത്തിയവരെയും മരണാനന്തര  ചടങ്ങിൽ പങ്കെടുത്തവരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.   Read on deshabhimani.com

Related News