ജനപ്രതിനിധികൾക്ക്‌ സ്വീകരണം നൽകി



  പനമരം കുണ്ടാലയിൽ യൂത്ത് ലീഗിൽനിന്ന് രാജിവച്ച് ഡിവൈഎഫ്‌ഐയിലേക്ക്‌ വന്നർക്കും എൽഡിഎഫ്‌ ജനപ്രതിനിധികൾക്കും സ്വീകരണം നൽകി. കുണ്ടാല ബ്രാഞ്ച് ഓഫീസ് ഉദ്‌ഘാടനവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ ഉദ്‌ഘാടനം ചെയ്‌തു. അഹമ്മദ്‌ അണിയേരി അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി  കെ റഫീഖ്, സിപിഐ എം പനമരം ഏരിയാ സെക്രട്ടറി എ ജോണി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജുനൈദ് കൈപ്പാണി, ബിന്ദു പ്രകാശ്, പനമരംപഞ്ചായത്ത് പ്രസിഡന്റ്‌ പി എം ആസ്യ എന്നിവർ സംസാരിച്ചു.  ഡി വൈഎഫ്ഐ മേഖലാ സെക്രട്ടറി പവിൻ പോൾ സ്വാഗതവും കെ ആർ  റാഷിദ് നന്ദിയും പറഞ്ഞു.    Read on deshabhimani.com

Related News