കാണുക, പൊഴുതനയുടെ വികസനമാതൃക



  പൊഴുതന രണ്ട്‌ പ്രളയങ്ങളുടെ ദുരന്താനുഭവങ്ങൾ ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടിവന്ന പഞ്ചായത്താണ്‌ പൊഴുതന. ഈ പ്രതിസന്ധികൾ അസാമാന്യ കരുത്തോടെ അതിജീവിച്ച്‌ വികസനമുന്നേറ്റം നടത്താൻ കഴിയുന്നു എന്നതാണ്‌ പൊഴുതനയുടെ മികവിന്റെ മുഖമുദ്ര. ഇതിൽ ഏറെ ശ്രദ്ധേയമാണ്‌ വിദ്യാലയങ്ങൾ, അങ്കണവാടികൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവയെല്ലാം മികവുറ്റതാക്കുന്ന പ്രവർത്തനങ്ങൾ.  പഞ്ചായത്തിന്റെ തനത്‌ ഫണ്ടും എംഎൽഎ, എംപി ഫണ്ടും ജില്ലാപഞ്ചായത്തംഗത്തിന്റെ ഫണ്ടും എല്ലാം ഉപയോഗിച്ച്‌ ‌ പഞ്ചായത്തിനെ വികസനകുതിപ്പിലേക്കെത്തിക്കാൻ  പഞ്ചായത്തിന്‌ കഴിയുന്നുണ്ട്‌.     പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളുടെയും സൗകര്യങ്ങൾ വർധിപ്പിച്ച്‌ വിദ്യാർഥികൾക്ക്‌ പഠനത്തിൽ ആത്മവിശ്വാസം പകരാൻ കഴിയുന്നതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ സി പ്രസാദ്‌ പറഞ്ഞു. അച്ചൂർ ഗവ. ഹയർസെക്കൻഡറി   സ്‌കൂളിൽ ജില്ലാ പഞ്ചായത്തംഗം പി എൻ വിമലയുടെ ഒരുകോടി രൂപയുടെ വികസനഫണ്ട്‌ ഉപയോഗിച്ച്‌  പുതിയ കെട്ടിടമടക്കം പണിതു.  കെ കെ രാഗേഷ്‌ എംപിയുടെ ആസ്ഥിവികസനഫണ്ടിൽ നിന്നും 50ലക്ഷം രൂപ‌ ഉപയോഗിച്ച്‌ ഓഡിറ്റോറിയവും സ്‌കൂളിൽ പണിതു. പഞ്ചായത്തിന്റെ തനത്‌ ഫണ്ട്‌  ഉപയോഗിച്ച്‌ ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നു.  കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ പിണങ്ങോട്‌ ജിയുപി സ്‌കൂളിൽ രണ്ട്‌ കോടിയുടെ വികസനപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്‌. ജിഎൽപിഎസ്‌ കുറിച്യാർമലയിൽ ഒരുകോടി രൂപയുടെ പ്രവൃത്തികളാണ്‌ നടക്കുന്നത്‌.  വലിയപാറ ജിഎൽപി സ്‌കൂളിൽ 50ലക്ഷം രൂപയുടെ വികസപ്രവൃത്തിയും നടപ്പാക്കാൻ പഞ്ചായത്തിന്‌ കഴിഞ്ഞു. പ്ലാന്റേഷൻ എൽപിസ്‌കൂൾ, അംബ എൽപി സ്‌കൂളുകളിൽ പുതിയ ശുചിമുറിയും കഞ്ഞിപ്പുരയും നിർമിച്ചു.  പഞ്ചായത്തിലെ വയനാംകുന്നിൽ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപെടുത്തി പത്ത്‌ ലക്ഷം രൂപ ചെലവഴിച്ച്‌ പുതിയ അങ്കണവാടി നിർമിച്ചു.  പ്രളയം ഏറെ ആഘാതം സൃഷ്‌ടിച്ച സുഗന്ധഗിരി മേഖലയിൽ മാത്രം സ്‌കൂളുകളിലും  അങ്കണവാടികളിലും നവീകരണത്തിനായി   3.5 കോടിയുടെ  വികസനപദ്ധതികളാണ്‌ നടക്കുന്നത്‌.  Read on deshabhimani.com

Related News