യുവജന സാഗരമായി 
ഫ്രീഡം സ്ട്രീറ്റ്

ഡിവൈഎഫഐ ഫ്രീഡം സ്‌ട്രീറ്റ്‌ കൽപ്പറ്റയിൽ എ എൻ ഷംസീർ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു


 കൽപ്പറ്റ  തൊഴിലും ജനാധിപത്യവും തകർക്കുന്ന മോദി സർക്കാരിന്‌ ജില്ലയിലെ പൊരുതുന്ന യുവതയുടെ താക്കീത്‌. എന്റെ ഇന്ത്യ, എവിടെ ജോലി? എവിടെ ജനാധിപത്യം? എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ കൽപ്പറ്റയിൽ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  ഫ്രീഡം സ്ട്രീറ്റിൽ  ആയിരങ്ങൾ അണിനിരന്നു.  പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലച്ചും സൈന്യത്തെപ്പൊലും കാവിവൽക്കരിച്ചും  രാജ്യത്തെ വഞ്ചിക്കുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധവുമായി യുവജനങ്ങൾ തെരുവിലിറങ്ങി. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ യുവത്വം ഡിവൈഎഫ്‌ഐയുടെ വെള്ളക്കൊടിക്ക്‌ കീഴിൽ ചുവടുവച്ചു. ബ്ലോക്ക്‌ കമ്മിറ്റികളുടെ ബാനറിന്‌ കീഴിൽ യുവതികളുൾപ്പെടെയുള്ളവർ നിരന്നു. കൽപ്പറ്റ യുവജന സാഗരമായി. കനറാ ബാങ്ക് പരസരത്തുനിന്ന് ആരംഭിച്ച പ്രകടനം പൊതുയോഗവേദിയായ പുതിയ ബസ്‌റ്റാൻഡ്‌ പരിസരത്ത്‌ എത്താൻ മണിക്കൂറുകളെടുത്തു.  പൊതുസമ്മേളനം എ എൻ ഷംസീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു പ്രതിജ്ഞചൊല്ലി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ഒ ആർ കേളു എംഎൽഎ, കെ ആർ  ജിതിൻ, കെ മുഹമ്മദലി, എം രമേഷ്, അർജുൻ ഗോപാൽ, പി ജംഷീദ്, ജോബിൻസൺ ജെയിംസ്, വി ഹാരിസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ സി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News