കിണറിൽവീണ വയോധിക 
രാത്രിമുഴുവൻ കയറിൽതൂങ്ങി നിന്നു



   ബത്തേരി അമ്പതടി താഴ്‌ചയുള്ള കിണറിൽ വീണ വയോധിക  ഒരുരാത്രി മുഴുവൻ പൈപ്പിന്റെ കയറിൽതൂങ്ങിനിന്നു. പുലർച്ചെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.   മൂലങ്കാവ്‌ തേലമ്പറ്റയിലെ അന്നമ്മയ്‌ക്കാണ്‌ (74)  അഗ്നിരക്ഷാസേന രക്ഷകരായത്‌. തിങ്കൾ രാത്രി വീട്ടിൽ നിന്നും കാണാതായ അന്നമ്മയെ മക്കൾ തിരയുന്നതിനിടെയാണ്‌ പരിസരത്തെ കിണറിൽ ചൊവ്വ പുലർച്ചെ കണ്ടെത്തിയത്‌. കിണറിനകത്ത്‌ പൈപ്പ്‌ കെട്ടിയ കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു. ബത്തേരി അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ ജീവനക്കാർ അന്നമ്മയെ രക്ഷപ്പെടുത്തി ബത്തേരി താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചു.  റെസ്‌ക്യു നെറ്റിൽ ഇറങ്ങിയ ഫയർ ഓഫീസർ എ ബി സതീഷാണ്‌ അന്നമ്മയെ മുകളിൽ എത്തിച്ചത്‌. സ്‌റ്റേഷൻ ഇൻചാർജ്‌ പി കെ ഭരതൻ, അസി. സ്‌റ്റേഷൻ ഓഫീസർ ഐ ജോസഫ്‌, ഫയർ ഓഫീസർമാരായ ടി കെ നിസാർ, കെ എം ഷിബു, എൻ എസ്‌ അനൂപ്‌, എം ബി ബിനു, പി ഡി അനുറാം, എ ശ്രീരാജ്‌, ഹോം ഗാർഡ്‌ ഷിനോജ്‌ ഫ്രാൻസിസ്‌ എന്നിവരും രക്ഷാദൗത്യത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News