സൗജന്യ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകും: സിഒഎ



ബത്തേരി കേരള വിഷന്റെ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുമെന്ന്‌ കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. മുതൽമുടക്കില്ലാതെ എല്ലാ സാധാരണക്കാർക്കും ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുമെന്ന ലക്ഷ്യമാണ്‌ തീരുമാനത്തിന്‌ പിന്നിൽ. കോർപറേറ്റ്‌ ഇന്റർനെറ്റ്‌ ഭീമൻമാരെ തളയ്‌ക്കാൻ സിഒഎ ക്ലസ്‌റ്ററുകൾ രൂപീകരിക്കും. കൺവൻഷൻ സംസ്ഥാന പ്രസിഡന്റ്‌ അബൂബക്കർ സിദ്ദീഖ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി എം ഏലിയാസ്‌ അധ്യക്ഷനായി. കേരള വിഷൻ ചെയർമാൻ കെ ഗോവിന്ദൻ, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം മൻസൂർ, ജില്ലാ സെക്രട്ടറി അഷറഫ്‌ പൂക്കയിൽ, ബിനേഷ്‌ മാത്യു എന്നിവർ സംസാരിച്ചു. സി എച്ച്‌ അബ്ദുള്ള സ്വാഗതവും ബിജു ജോസ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News