ഹരിതകർമസേനാംഗങ്ങളെ അനുമോദിച്ചു



അമ്പലവയൽ ജില്ലയിലെ മികച്ച ഹരിതകർമസേന കൺസോർഷ്യമായി തെരഞ്ഞെടുക്കപ്പെട്ട അമ്പലവയൽ പഞ്ചായത്ത്‌ കർമസേനാംഗങ്ങളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ഹഫ്‌സത്ത്‌ അധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അമ്പിളി സുധി,  ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ  അനീഷ്‌ ബിനായർ, ഗ്ലാഡിസ്‌ എ എസ്‌ വിജയ, പി കെ സത്താർ, പഞ്ചായത്തംഗങ്ങളായ വി വി രാജൻ, ജെസ്സി ജോർജ്‌, ഷീജ ബാബു, എൻ സി കൃഷ്‌ണകുമാർ, ആശ പോൾ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ ഷമീർ സ്വാഗതവും  കെ ജി ബിജു നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News