വിജയലഹരിയിൽ 
മലപ്പുറവും പാലക്കാടും

പറന്നു ....പറന്ന് .. ബത്തേരി ചുള്ളിയോട് നടന്ന സംസ്ഥാന ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ ഫൈനലിൽ മലപ്പുറവും - പാലക്കാടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്‌. മലപ്പുറം വിജയികളായി. ( വിശദ വാർത്ത സ്‌പോർട്‌സ്‌ പേജിൽ ) ഫോട്ടോ- ശിവപ്രസാദ് എം എ


  കൽപ്പറ്റ ചുള്ളിയോടിനെ ആവേശത്തിലാഴ്‌ത്തിയ സംസ്ഥാന ജൂനിയർ  ഖൊ–- ഖൊ  ചാമ്പ്യൻഷിപ്പിൽ മുത്തമിട്ട്‌ പാലക്കാടും മലപ്പുറവും.  ആൺകുട്ടികളുടെ വിഭാഗത്തിൽ  തിരുവനന്തപുരത്തെ അട്ടിമറിച്ച്‌  മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ജേതാക്കളായി. പൊടിമണ്ണിൽ വീറും വാശിയും നിറഞ്ഞ മത്സരങ്ങൾക്കൊടുവിലാണ്‌ കിരീട നേട്ടം.      സമാപന സമ്മേളനത്തിൽ ഫുട്‌ബോൾ താരം സുശാന്ത് മാത്യു, ഖൊ–- ഖൊ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് കെ ജി പിള്ള,  സ്‌പോർട്‌സ് കൗൺസിൽ  ജില്ലാ പ്രസിഡന്റ് എം മധു, വൈസ് പ്രസിഡന്റ് സലീം കടവൻ, ഖൊ–- ഖൊ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ എസ് ബാലഗോപാൽ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.   സമാപനസമ്മേളനം നെന്മേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു.  ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ അധ്യക്ഷനായി. നെന്മേനി പഞ്ചായത്തംഗം ഷാജി കോട്ടയിൽ, റവ. ഫാ. വർഗീസ് മാത്യു, എൻ സി സാജിദ്, എൽ എ സോളമൻ, മജീദ് കൊടുവള്ളി, ഖൊ–- ഖൊ അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനീഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി വർക്കിങ്‌ ചെയർമാൻ ടി സി വർഗീസ് സ്വാഗതവും കെ ബി മദൻലാൽ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News