ഡിവൈഎഫ്ഐ അനുസ്മരണ ജ്വാല

ഡിവൈഎഫ്ഐ അനുസ്മരണ ജ്വാല തെളിയിക്കൽ ജില്ലാതല ഉദ്‌ഘാടനം ബീനാച്ചിയിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവഹിക്കുന്നു


കൽപ്പറ്റ  ഇടുക്കി പൈനാവ് എൻജിനിയറിങ്‌ കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ  നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ അനുസ്മരണ ജ്വാല സംഘടിപ്പിച്ചു.  "കുഞ്ഞായിരുന്നില്ലേ..കൊന്നു കളഞ്ഞില്ലേ.. കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല..’ എന്ന മുദ്രാവാക്യമുയർത്തിയാണ് അനുസ്മരണ ജ്വാല സംഘടിപ്പിച്ചത്.    ജില്ലാതല ഉദ്ഘാടനം ബത്തേരി ബീനാച്ചി യൂണിറ്റിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവഹിച്ചു. കെ വൈ നിധിൻ  അധ്യക്ഷനായി. ലിജോ ജോണി, സുർജിത്ത്, വിനീഷ്, അഖിൽ ശശികുമാർ , സബിൻ തുടങ്ങിയവർ സംസാരിച്ചു.  സുബിൻജിത്ത് സ്വാഗതവും നിബിൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News