എൻസിഡി മാരത്തൺ സംഘടിപ്പിച്ചു



കൽപ്പറ്റ    ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി എൻസിഡി (ജീവിതശൈലീ രോഗനിയന്ത്രണ പരിപാടി) മാരത്തൺ സംഘടിപ്പിച്ചു.  പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും കുട്ടികളും പങ്കെടുത്തു. മുട്ടിൽ ഡബ്ല്യുഎംഒ കോളജിൽനിന്നുള്ള എൻസിസി, എൻഎസ്എസ് വിദ്യാർഥികളും പരിപാടിയുടെ ഭാഗമായി.  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 66 കായിക പ്രതിഭകളാണ് ‘ശീലങ്ങൾ നല്ലതാവട്ടെ, നല്ല നാളേക്കായി' എന്ന മുദ്രാവാക്യത്തോടെ നടന്ന മാരത്തണിൽ പങ്കെടുത്തത്.     മുട്ടിൽ ബസ് സ്റ്റാൻഡ്‌ പരിസരം മുതൽ കൽപ്പറ്റ എസ്‌ കെഎംജെ സ്‌കൂൾ വരെയായിരുന്നു ദൈർഘ്യം. പുരുഷവിഭാഗത്തിൽ കാക്കവയൽ സ്വദേശി കെ ആർ സജീവ്, മുട്ടിൽ ഡബ്ല്യുഎംഒ കോളജിലെ കെ മുഹമ്മദ് ഷാനിഫ്, മാനന്തവാടി സ്വദേശിയും മാസ്റ്റേഴ്സ് താരവുമായ സാബു പോൾ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ ബാവലി സ്വദേശിയും മാസ്റ്റേഴ്സ് താരവുമായ സജ്ന അബ്ദുറഹ്മാനാണ് ഒന്നാംസ്ഥാനം. കൽപ്പറ്റ സ്വദേശിനി ലതിക രണ്ടാം സ്ഥാനവും റൈന ലത്തീഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുട്ടിൽ ബസ് സ്റ്റാൻഡ്‌ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർമാർ മുജീബ് കേയംതൊടി സമ്മാനദാനം നിർവഹിച്ചു.     ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ വീതം പ്രൈസ് മണിയും ട്രോഫിയും വിതരണം ചെയ്തു. ചടങ്ങിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനൻ, കൽപ്പറ്റ ജനറൽ ആശുപത്രി, വാഴവറ്റ പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ, ആശാവർക്കർമാർ എന്നിവർ  പരിപാടിയിൽ പങ്കെടുത്തു. ‌ Read on deshabhimani.com

Related News