അതിജീവന വിജയം82.97%



കൽപ്പറ്റ കോവിഡ്‌ പരീക്ഷണങ്ങളെ അതിജീവിച്ച് ഹയർസെക്കൻഡറി പരീക്ഷയിൽ ‌ ജില്ല നേടിയത് 82.97 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 2.79 ശതതമാനം വിജയം കുറവാണെങ്കിലും കോവിഡ്‌ കാലപ്രതിസന്ധിയിൽ പിന്നോക്ക ജില്ല നേടിയ വിജയത്തിന്‌ തിളക്കമുണ്ട്‌. ആകെ വിജയശതമാനത്തിൽ പത്താംസ്ഥാനത്താണ് ഇത്തവണ ജില്ല.  85 ശതമാനമാണ്‌ സംസ്ഥാന ശരാശരി. ‌ ജില്ലയിൽ 60 സ്‌കൂളുകളിലായി 9582 പേർ പരീക്ഷയെഴുതിയതിൽ 7950 പേർ ഉപരിപഠനത്തിന്‌ യോഗ്യതനേടി. ഇതിൽ 453 പേർ ഫുൾ എപ്ലസ്‌ നേടി. കഴിഞ്ഞവർഷം  347 പേരാണ്‌ ‌ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയത്‌. സംസ്ഥാനത്ത്‌ ഏറ്റവും കുറവ്‌ കുട്ടികൾ പരീക്ഷയെഴുതിയത്‌ ജില്ലയിലാണ്‌.  ഓ-പ്പൺ- സ്--കൂൾ- വി-ഭാ-ഗത്തിൽ- കഴിഞ്ഞതവണത്തേക്കാൾ ഭേദപ്പെട്ട- വിജയം ഇത്തവണയു-ണ്ട്‌. - 42.23 ശതമാനമാണ്‌ ഇത്തവണ നേടിയത്‌. കഴിഞ്ഞ തവണയിത്‌  - 41.91 ശതമാ-നമായിരുന്നു. 1281 പേർ പരീക്ഷയെഴുതിയതിൽ 541 പേർ വിജയിച്ചു.   നാല്‌  വിദ്യാലയങ്ങളാണ്‌ നൂറുശതമാനം വിജയം നേടിയത്‌. കൽപ്പറ്റ എൻഎസ്‌എസ്‌, മാനന്തവാടി എംജിഎം, പൂമല സെന്റ്‌ റോസല്ലോസ് സ്‌പീച്ച്‌ ആൻഡ്‌ ഹിയറിങ്‌ സ്‌കൂൾ, ഏച്ചോം സർവോദയ എന്നിവയാണത്‌. ആദിവാസി വിഭാഗം മാത്രം പഠിക്കുന്ന നല്ലൂർനാട്‌, കണിയാമ്പറ്റ, നൂൽപ്പുഴ എംആർഎസ്സുകളിലെ വിദ്യാർഥികൾ മികച്ച വിജയം നേടി. മൂന്നിടങ്ങളിലുമായി 187  വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 176 വിദ്യാർഥികൾ വിജയിച്ചു.  വെള്ളമുണ്ട ജിഎംഎച്ച്‌എസ്‌എസിലാണ്‌ ‌ ഏറ്റവും കൂടുതൽ വിദ്യാർഥികൾ  പരീക്ഷയെഴുതിയത്. 382 പേർ ഇവിടെ പരീക്ഷയെഴുതി.  49 പേർ   പരീക്ഷയെഴുതിയ കണിയാമ്പറ്റ ജിഎംആർഎസിലാണ്‌  ഏറ്റവും കുറവ്  കുട്ടികൾ .  77 എപ്ലസുമായി ദ്വാരക സേക്രഡ്  ഹാർട്ട്‌ എച്ച്‌എസ്‌എസാണ്‌ മുന്നിലെത്തിയത്‌. ‌  കഴിഞ്ഞ മൂന്ന്‌ വർഷമായി ജില്ലയിലെ വിജയശതമാനം കുറഞ്ഞുവരുന്ന പ്രവണതയാണുള്ളത്‌. 2018ൽ 86.18ഉം 2019ൽ 85.79 ഉം ആയിരുന്നു വിജയശതമാനം. കഴിഞ്ഞ തവണ ജില്ലയുടെ സ്ഥാനം സംസ്ഥാനത്ത്‌ അഞ്ചായിരുന്നു. ഇത്തവണ അത്‌ പത്തിലേക്കെത്തി. വിദ്യാഭ്യാസ മേഖലയിൽ ജില്ലാ പഞ്ചായത്ത്‌ ശ്രദ്ധിക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്‌. മറ്റ്‌ ജില്ലകളിൽ വിദ്യാഭ്യാസ മേഖലയ്‌ക്കായി നിരവധി തനത്‌ പദ്ധതികൾ നടപ്പാക്കുമ്പോൾ ജില്ലയിൽ അത്തരത്തിലുള്ള ഒരു ഇടപെടലും ഉണ്ടാവുന്നില്ലെന്ന്‌ സ്‌കൂൾ അധികൃതർ പറയുന്നു. Read on deshabhimani.com

Related News