അഭിമാനനേട്ടവുമായി കാടിന്റെ മക്കൾ



കൽപ്പറ്റ കാടിന്റെ മക്കൾ മാത്രം പഠിക്കുന്ന ജില്ലയിലെ മൂന്ന്‌ സ്‌കൂളുകളിലും മികച്ച വിജയം. നല്ലൂർനാട്‌, കണിയാമ്പറ്റ, നൂൽപ്പുഴ എംആർഎസ്‌ സ്‌കൂളുകളിലാണ്‌ ഹയർസെക്കൻഡറി വിഭാഗമുള്ളത്‌. നല്ലൂർനാട്‌ അംബേദ്‌ക്കർ മെമ്മോറിയൽ റസിഡൻഷ്യൽ സ്‌കൂൾ മികച്ച വിജയമാണ്‌ കരസ്ഥമാക്കിയത്‌. സയൻസ്‌ വിഭാഗത്തിൽ പരിക്ഷയെഴുതിയ 35ൽ 35 പേരും വിജയിച്ചു. കൊമേഴ്‌സിൽ 37ൽ 35 പേരും ഉപരിപഠനത്തിന്‌ യോഗ്യത നേടി. കണിയാമ്പറ്റ എംആർഎസ്സിൽ   49ൽ 48 പേരും വിജയിച്ചു. സയൻസ്‌ ബാച്ച്‌ മാത്രമാണിവിടെയുള്ളത്‌. നൂൽപ്പുഴ രാജീവ്‌ ഗാന്ധി മെമ്മോറിയൽ എംആർഎസ്സിൽ രണ്ട്‌ ബാച്ചുകളിലായി പരീക്ഷയെഴുതിയ 66ൽ 58  പേരും വിജയിച്ചു. ഹ്യൂമാനിറ്റീസിൽ 35ൽ 32 പേരും കൊമേഴ്‌സിൽ 31ൽ 32 പേരും  വിജയികളായി. ജില്ലയിലെ മറ്റ്‌ സ്‌കൂളുകളിലും പട്ടികവർഗ വിദ്യാർഥികൾ മുന്നേറ്റമുണ്ടാക്കി. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പട്ടികവർഗ വിദ്യാർഥികളുടെ  പഠനമുന്നേറ്റത്തിനായി   സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ്‌ അഭിമാനനേട്ടം കൈവരിക്കാനായത്‌. പട്ടികവർഗ വിദ്യാർഥികളുടെ പഠനത്തിനായി  നിരവധി പദ്ധതികളാണ്‌ പട്ടികവർഗ വകുപ്പും വിദ്യാഭ്യാസ വകുപ്പും നടപ്പാക്കിയത്‌.  Read on deshabhimani.com

Related News