എൽഡിഎഫ‌് സർക്കാർ ഓൺലൈൻ പഠനവും മികവുറ്റതാക്കി



ബത്തേരി കോവിഡ‌് ഭീതിയിലും ഓൺലൈൻ പഠനം മികച്ച രീതിയിൽ നടത്തി പൊതുവിദ്യാഭ്യാസ രംഗത്ത‌് സംസ്ഥാനം വീണ്ടും രാജ്യത്തിന‌് മാതൃകയാ‌യെന്ന‌് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ‌് പ്രസിഡന്റ‌് പി കെ ശ്രീമതി പറഞ്ഞു. കെഎസ‌്ടിഎ ടിവി ചലഞ്ചിന്റെ ഭാഗമായുള്ള "അരികിലുണ്ട‌് അധ്യാപകർ'പദ്ധതിയുടെ ജില്ലാതല ഉദ‌്ഘാടനം ബത്തേരി നഗരസഭയിലെ ആർമാട്ട‌് നിർവഹിക്കുകയായിരുന്നു അവർ. എൽഡിഎഫ‌് ഭരണത്തിൽ സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാവുകയാണ‌്. വെല്ലുവിളികളെ അതിജീവിച്ച‌് പരീക്ഷകൾ മികച്ച നിലയിൽ നടത്തി ഫലം പ്രഖ്യാപിച്ചത‌് എതിരാളികൾക്കുള്ള മറുപടിയാണ‌്. സർക്കാർ നയവും ജനകീയ ആസൂത്രണത്തിലെ മികവുമാണ‌് പൊതു വിദ്യാഭ്യാസത്തെ മികച്ചതാക്കിയതെന്നും ശ്രീമതി പറഞ്ഞു. നഗരസഭ ചെയർമാൻ ടി എൽ സാബു അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി, ട്രഷറർ പി ഗഗാറിൻ, കർഷകസംഘം ജില്ലാ ജോയിന്റ‌് സെക്രട്ടറി ബേബി വർഗീസ‌്, എൻ എ വിജയകുമാർ, ടി രാജൻ എന്നിവർ സംസാരിച്ചു. കെഎസ‌്ടിഎ ജില്ലാ  സെക്രട്ടറി പി ജെ ബിനേഷ‌് സ്വാഗതവും പ്രസിഡന്റ‌് സി ഡി സാംബവൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News