ബൊമ്മനും ബെല്ലിക്കും ആദരം

ബൊമ്മനെയും ബെല്ലിയെയും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ആദരിച്ചപ്പോൾ


ഗൂഡല്ലൂർ ഓസ്‌കാർ അംഗീകാരം നേടിയ ഡോക്യുമെന്ററിയിലെ കഥാപാത്രങ്ങളായ മുതുമലയിലെ ആദിവാസി ദമ്പതികളായ ബൊമ്മനെയും  ബെല്ലിയെയും തമിഴ്‌നാട്‌ സർക്കാർ ആദരിച്ചു. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ഇരുവരെയും പൊന്നാടയണിയിച്ചു. ഓരോലക്ഷം രൂപ ഉപഹാരമായി നൽകി.  മുതുമലയിലെയും ആനമലയിലെയും  മറ്റ്‌ ആന പാപ്പാൻമാർക്കും പാരിതോഷികവും വീടും പ്രഖ്യാപിച്ചു. 91 പേർക്ക്‌ ഈ ആനുകൂല്യം ലഭിക്കും. ആന ക്യാമ്പുകൾ നവീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ചടങ്ങിൽ വനം മന്ത്രി മതിവേന്ദൻ, മുതുമല കടുവ കേന്ദ്രം ഡയറക്ടർ വെങ്കടേഷ്, വനം ഉദ്യോഗസ്ഥരായ സുപ്രിയ  സാഹു,  ശ്രീനിവാസ റെഡി എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News