തൊണ്ടർനാട്ടിൽ പ്രധാന റോഡുകൾ അടച്ചു



മക്കിയാട് ഒമ്പത്‌ വാർഡുകൾ കണ്ടെയ്‌ൻമെന്റായ തൊണ്ടർനാട്ടിലെ പ്രധാന റോഡുകളെല്ലാം അടച്ചു. ഹൈവേ റോഡ് ഒഴികെയുള്ളവയാണ്‌ അടച്ചത്‌. പൊലീസ്‌ കാവലും ഏർപ്പെടുത്തി. പേര്യ ആലാറ്റിൽ ഭാഗങ്ങളിൽനിന്നും കുഞ്ഞേം, നിര വൽപ്പുഴ വഴി വന്ന് കുറ്റ്യാടിക്ക് പോകുന്ന വാഹനങ്ങളും, വാളാട്, കരിമ്പിൽ, പാലേരി വഴി വരുന്ന വാഹനങ്ങളും, വാളാട് .തവിഞ്ഞാൽ, പുതുശ്ശേരി, കാഞ്ഞിരങ്ങാട് വഴി വരുന്ന വാഹനങ്ങളും പേര്യ, തലപ്പുഴ, മാനന്തവാടി, വെള്ളമുണ്ടയിലൂടെ ഹൈവേ റോഡ് വഴി വരണം. തൊട്ടിൽപാലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്കും, മാനന്തവാടിയിൽനിന്നും കുറ്റ്യാടിക്ക്‌ പോകുന്ന വാഹനങ്ങൾക്ക്‌  ഹൈവേയിലൂടെ പോകാം.  മറ്റെല്ലാ റോഡിലും ഗതാഗതം നിരോധിച്ചു. Read on deshabhimani.com

Related News