നടവയലിൽ കാട്ടാന നാട്ടിൽ



  പനമരം നടവയല്‍ മേഖലയില്‍ കാട്ടാനശല്യം രൂക്ഷം. ദിവസങ്ങളായി കാട്ടാനകൾ ടൗണിലും പരിസരങ്ങളിലുമെത്തി വ്യാപകമായി കൃഷി  നശിപ്പിക്കുകയാണ്‌.  നെയ്ക്കുപ്പ ചെക്‌പോസ്റ്റ് പരിസരത്തുനിന്ന് രാത്രിയില്‍ പ്രധാന റോഡ്‌ വഴിയാണ് ആനകള്‍ കൃഷിയിടത്തിലേക്ക് എത്തുന്നത്. ചൊവ്വ പുലര്‍ച്ചെ നാലോടെ നടവയല്‍ ടൗണിലെ ഹെല്‍ത്ത് സെന്ററിന് സമീപത്തെ തോട്ടത്തില്‍ ആനകള്‍ എത്തി കൃഷികൾ നശിപ്പിച്ചു.  നടവയല്‍–- നെയ്ക്കുപ്പ റോഡില്‍ രാവിലെ ബസ് കയറാനായി പോകുകയായിരുന്നയാളെ  ഓടിച്ചു. വീട്ടുമുറ്റങ്ങളിൽവരെ കാട്ടാനക്കൂട്ടം കയറി. പിന്നീട്‌ കക്കോടന്‍ ബ്ലോക്ക് വഴി പിന്നീട്‌ കാട്ടിലേക്ക് കയറി. നടവയല്‍ ടൗണില്‍ ആനകള്‍ എത്തിയത് നാട്ടുകാരില്‍ ഭീതി വർധിപ്പിച്ചു.  കഴിഞ്ഞ ദിവസം നെയ്ക്കുപ്പയില്‍ ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. വനാതിര്‍ത്തിയില്‍ കാട്ടാന പ്രതിരോധത്തിനുള്ള  വേലി തകര്‍ന്ന് കിടക്കുകയാണെന്ന്‌  നാട്ടുകാർ പറഞ്ഞു.  കിടങ്ങും തകർന്നനിലയിലാണ്‌. ഇവ നവീകരിച്ച്‌ കാട്ടാനശല്യപ്രതിരോധം ശക്തമാക്കണമെന്നതാണ്‌ പ്രദേശവാസികളുടെ ആവശ്യം.  Read on deshabhimani.com

Related News