കേന്ദ്രസർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെയും അധ്യാപകരുടെയും സമരം



  കൽപ്പറ്റ  ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌  മുമ്പിൽ ജീവനക്കാരുടെയും അധ്യാപകരുടെയും സമരം. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷന്റെയും സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത മുന്നണിയായ ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ  നടത്തുന്ന പാർലമെന്റ്‌  മാർച്ചിന്റെ  ഭാഗമായായിട്ടായിരുന്നു പ്രക്ഷോഭം.  പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക,  എൻപിഎസ് പദ്ധതി ഉപേക്ഷിക്കുക,  കേന്ദ്ര–-സംസ്ഥാന സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ നികത്തുക, കരാർ –-കാഷ്യൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ സമരത്തിൽ ഉന്നയിക്കുന്നത്‌. കൽപ്പറ്റ ഹെഡ് പോസ്റ്റോഫീസിന്‌ മുമ്പിൽ നടന്ന യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം പി വി ഏലിയാമ്മ ഉദ്ഘാടനംചെയ്തു. എൻഎഫ്പിഇ ഡിവിഷൻ സെക്രട്ടറി ശരത്ത് അധ്യക്ഷനായി.  കെ എം നവാസ് സ്വാഗതവും  ബിജുകുമാർ നന്ദിയും പറഞ്ഞു.         ബത്തേരി ടെലഫോൺ എക്സ്ചേഞ്ചിനുമുന്നിൽ  കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി പി പി ബാബു ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി കെ അബ്ദുൾ ഗഫൂർ സംസാരിച്ചു. വി ജെ ഷാജി സ്വാഗതവും എൻ പി നിഖിൽ നന്ദിയും പറഞ്ഞു. മാനന്തവാടി  പോസ്‌റ്റാഫീസിന്‌ മുമ്പിൽ കെഎസ്ടിഎ ജില്ലാ സെക്രട്ടറി  വിൽസൺ തോമസ് ഉദ്ഘാടനംചെയ്തു. കെ വി ജഗദീഷ് സ്വാഗതവും എ അജയകുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News