ഭാരത് കാരുണ്യ: സേവനങ്ങൾ വിപുലപ്പെടുത്തി വിംസ്‌



കൽപ്പറ്റ കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ചികിത്സാ പദ്ധതിയായ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിൽ കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളെ ഉൾപ്പെടുത്തി ഡിഎം വിംസ് മെഡിക്കൽ കോളേജ്.  സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, ഗ്യാസ്ട്രോ സർജറി തുടങ്ങി മറ്റെല്ലാ ജനറൽ വിഭാഗങ്ങളിലും എ ബി കാസ്പ് ഇൻഷുറൻസ് സേവനങ്ങൾ ലഭിക്കുമെന്ന് ഡിഎം വിംസ് അധികൃതർ കൽപ്പറ്റയിൽ  നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.     ചികിത്സാരംഗത്തെ വർധിച്ചുവരുന്ന ചെലവുകൾ താങ്ങാൻ സാധാരണക്കാർക്ക്  പദ്ധതി ഒരു കൈത്താങ്ങായിരിക്കും.   പൂർണമായും സർക്കാർ നിയന്ത്രണത്തിൽ നടപ്പിലാക്കുന്ന പദ്ധതി ആനുകൂല്യം ലഭിക്കാൻ കുറഞ്ഞത് 24ചെ മണിക്കൂർ കിടത്തി ചികിത്സ ആവശ്യമാണ്.  ഈ രീതിയിൽ  സർക്കാർ സ്വകാര്യ മേഖലകളിലെ ചികിത്സയ്ക്കായി ഓരോ വർഷവും അർഹതപ്പെട്ട കുടുംബങ്ങൾക്ക് അഞ്ച്‌ ലക്ഷം രൂപ വരെ ലഭിക്കും.     പദ്ധതിയിൽ മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടർ ഫീസ്, ഓപ്പറേഷൻ തിയേറ്ററുകൾ– ഐസിയു ചാർജുകൾ, ഐസിയു ചാർജ് ,   ഇംപ്ലന്റ് ചാർജുകൾ എന്നിവ ഉൾപ്പെടും.   ജില്ലയിലെ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന ഈ പദ്ധതിയിൽ തുടക്കം മുതൽ തന്നെ ഡിഎം വിംസ് സൗജന്യ സേവനങ്ങൾ നൽകി വരുന്നുണ്ട്‌. ജനറൽ വിഭാഗങ്ങളായ ഗൈനക്കോളജി, അസ്ഥിരോഗം , ജനറൽ മെഡിസിൻ,  ജനറൽ സർജറി,  ഇഎൻടി, ശിശു രോഗം, നേത്രരോഗം, മാനസികാരോഗ്യ വിഭാഗം, ത്വക്ക് രോഗം എന്നിവയിലും സൗജന്യ ചികിത്സ നൽകുന്നുണ്ട്‌.      വാർത്താസമ്മേളനത്തിൽ വിംസ്‌ ഡീൻ ഡോ.  ഗോപകുമാർ കർത്താ, മെഡിക്കൽ സൂപ്രണ്ട് ഡോ.  മനോജ് നാരായണൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.   വാസിഫ് മായൻ, ഒബിജി വിഭാഗം മേധാവി ഡോ. എലിസബത്ത്, കാർഡിയോളജിസ്റ്റ് ഡോ. സന്തോഷ് നാരായണൻ, ന്യൂറോളജി വിഭാഗം മേധാവി ഡോ. മഹേഷ്, അസി. ജനറൽ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ  പങ്കെടുത്തു Read on deshabhimani.com

Related News