മുള്ളന്‍കൊല്ലി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാകും

മുള്ളൻകൊല്ലി പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം


പുൽപ്പള്ളി    പാടിച്ചിറയിലെ മുള്ളൻകൊല്ലി പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. ഇതോടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഇവിടെനിന്നും ലഭ്യമാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ.    മറ്റ് ചികിത്സാ കേന്ദ്രങ്ങളൊന്നും ഇല്ലാത്ത മുള്ളൻകൊല്ലിയിലെ ഏക ആശുപത്രിയാണിത്‌. വർഷങ്ങൾക്ക് മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയർത്തിയെങ്കിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭിച്ച് തുടങ്ങിയത് ഈ അടുത്ത കാലം മുതലാണ്. നിലവിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. കിടത്തി ചികിത്സയും ഇല്ല. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതോടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. വൈകാതെ രണ്ട്‌ ഡോക്ടർമാരുടെയും സ്റ്റാഫ് നഴ്സുമാരുടെയും സേവനം ലഭ്യമാകും. ലാബ് സൗകര്യം ഉൾപ്പെടെ വരും. കിടത്തി ചികിത്സാ സംവിധാനങ്ങളും ആരംഭിക്കും. മുള്ളൻകൊല്ലി പഞ്ചായത്തിന്റെ അതിർത്തി കർണാടകയാണ്. അതുകൊണ്ട് തന്നെ അവിടെനിന്നുള്ള രോഗികളും ചികിത്സ തേടി ഇവിടെ എത്താറുണ്ട് . അദിവാസികൾക്കും  മെച്ചപ്പെട്ട ചികിത്സ  ലഭിക്കും. Read on deshabhimani.com

Related News