ഉന്നത വിജയികൾക്ക്‌ 
അവാർഡ്‌ നൽകി

ജില്ലാ ഡ്രൈവേഴ്‌സ്‌ കോ ഓപറേറ്റീവ്‌ സൊസൈറ്റി നേതൃത്വത്തിൽ ഉന്നത വിജയികൾക്ക്‌ അവാർഡും ബാബു സ്‌മാരക എൻഡോവ്‌മെന്റും സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ പി ഗഗാറിൻ സമ്മാനിക്കുന്നു


കൽപ്പറ്റ  2020–-21 അധ്യയന വർഷത്തിൽ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷയിൽ  മികച്ച വിജയം കൈവരിച്ച എ ക്ലാസ്‌ അംഗങ്ങളുടെ മക്കൾക്ക്‌  ജില്ലാ ഡ്രൈവേഴ്‌സ്‌ കോ ഓപറേറ്റീവ്‌ സൊസൈറ്റി നേതൃത്വത്തിൽ അവാർഡും  ബാബു സ്മാരക എൻഡോവ്മെന്റും നൽകി. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ  പി ഗഗാറിൻ അവാർഡുകൾ വിതരണംചെയ്തു.  സംഘം പ്രസിഡന്റ്‌ കെ റഫീഖ് അധ്യക്ഷനായി.     പടിഞ്ഞാറത്തറ  ബാണാസുരസാഗറിലെ അപകടത്തിൽ  രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ബാബുവിന്റെ സ്മരണാർഥം  നൽകുന്ന എൻഡോവ്മെന്റിന് എസ്‌എസ്‌എൽസി  പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച എം ആർ തുഷാര അർഹയായി.    ചടങ്ങിൽ വൈസ് പ്രസിഡന്റ്‌  സജിമാത്യു, ഡയറക്ടർമാരായ മനോജ് പട്ടേട്ട്, ടോമി, കെ രാജൻ,  ജിനേഷ് പൗലോസ്, വിജയകുമാരി, മിനി, ബീന എന്നിവർ പങ്കെടുത്തു. സംഘം സെക്രട്ടറി വി ആർ അജയ് സ്വാഗതവും ഡയറക്ടർ കെ വിനോദ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News