കുട്ടിക്കൊരു വീട്:
സംഘാടകസമിതി രൂപീകരിച്ചു



മേപ്പാടി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വൈത്തിരി ഉപജില്ലയിൽ നിർമിച്ചുനൽകുന്ന വീടിനായി സംഘാടക സമിതി രൂപീകരിച്ചു. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടിക്കാണ് വീട്‌ നിർമിക്കുന്നത്.  സ്‌കൂളിൽ ചേർന്ന സംഘാടക സമിതി യോഗം കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ ട്രഷറർ ടി രാജൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് പദ്ധതി വിശദീകരിച്ചു. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം വി ഹാരിസ്, വി എ ദേവകി, കെ ടി വിനോദൻ, ജി സി വനജ, പി ഉമേഷ് എന്നിവർ  സംസാരിച്ചു.  ജില്ലാ സെക്രട്ടറി വിൽസൺ തോമസ് സ്വാഗതവും എം പി അനൂപ് നന്ദിയും പറഞ്ഞു. വി ഹാരിസ് ചെയർമാനും കെ ടി വിനോദൻ കൺവീനറുമായി 101 അംഗ നിർമാണ കമ്മിറ്റി രൂപീകരിച്ചു. Read on deshabhimani.com

Related News