ഈ പുള്ളിമാന്‌ വനപാലകരോടാണ്‌ പ്രിയം

നെയ്‌ക്കുപ്പ ഫോറസ്‌റ്റ്‌ സ്‌റ്റേഷനിൽ എത്തിയ മാൻകുട്ടി


 നെയ്‌ക്കുപ്പ  കാട്ടിലെ ജീവിതം മതിയാക്കി വനപാലകരോടൊപ്പം കൂടി മാൻകുട്ടി. ഒരുമാസം മുമ്പ്‌ നായകൾ ഓടിച്ചതിനെ തുടർന്ന്‌ കൂട്ടംതെറ്റിയെത്തിയ മാൻകുട്ടി കാട്ടിലെ ജീവിതം മതിയാക്കി വനപാലകർക്കൊപ്പം കൂടിയത്‌ കൗതുകമായി. തള്ളമാനിനൊപ്പം വനത്തിൽ മേയുന്നതിനിടെയാണ്‌ നായകൾ ഓടിച്ച്‌ വനത്തിന്‌ പുറത്തെത്തിച്ചത്‌.   നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ മാൻകുട്ടിയെ  നെയ്ക്കുപ്പയിലെ വനപാലകർ പരിചരിച്ച്‌ സുഖപ്പെടുത്തി.  മുറിവുകളിൽ മരുന്നുപുരട്ടിയും ഭക്ഷണം നൽകിയും രക്ഷിച്ചു. മുറിവുകൾ ഉണങ്ങി ആരോഗ്യം മെച്ചപ്പെട്ടപ്പോൾ  തിരികെ വനത്തിൽ വിട്ടു. എന്നാൽ, വനത്തിലെ മാനുകൾ ഈ കുഞ്ഞിനെ സ്വീകരിച്ചില്ല. തിരിച്ച്‌ നെയ്‌ക്കുപ്പ ഫോറസ്റ്റ് ഓഫീസിലെത്തിയിരിക്കയാണ്‌ മാൻകുട്ടി. പൊറുതി വീണ്ടും മനുഷ്യരോടൊപ്പമായതോടെ അവിടെയുണ്ടായിരുന്ന പട്ടിയുമായും ഇണക്കത്തിലായി. വനപാലകരുടെയും മറ്റും   അരുമയായി കഴിയുകയാണിപ്പോൾ.   Read on deshabhimani.com

Related News