എൻ സിദ്ധീക്കിനെ അനുസ്‌മരിച്ചു



ബത്തേരി സിപിഐ എം ചീരാൽ ലോക്കൽ കമ്മിറ്റി അംഗവും കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എൻ സിദ്ധീക്കിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വൈകിട്ട്‌ വെള്ളച്ചാലിൽ പ്രകടനവും അനുസ്‌മരണ പൊതുയോഗവും നടത്തി. പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ഐ സി ബാലചന്ദ്രൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി കെ രാമചന്ദ്രൻ, സി ശിവശങ്കരൻ, ബേബി വർഗീസ്‌, പി സി രജീഷ്‌, കെ സി യോഹന്നാൻ, ടി കെ ശ്രീജൻ,  കെ വൈ  നിധിൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം എസ്‌ ഫെബിൻ സ്വാഗതവും അബൂബക്കർ നന്ദിയും പറഞ്ഞു.  ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ചീരാൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്‌ ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ഉദ്‌ഘാടനം ചെയ്‌തു. ഇ പി നൗഫൽ അധ്യക്ഷനായി. കെ രഞ്ജിത്ത്‌ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News