വാക്‌സിന്‍ സ്വീകരിക്കാത്തവരെ 
കണ്ടെത്താന്‍ സര്‍വേ



  കൽപ്പറ്റ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവരെ കണ്ടെത്താൻ  സർവേ നടത്തുന്നു. വാക്‌സിൻ സ്വീകരിക്കുന്നതിന് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവരും ഇതുവരെ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾ, ഒന്നാം ഡോസ് സ്വീകരിച്ച് നിശ്ചിതസമയം കഴിഞ്ഞിട്ടും രണ്ടാം ഡോസ് സ്വീകരിക്കാത്തവർ എന്നിവരുടെ വിവരങ്ങളാണ് സർവേയിലൂടെ ശേഖരിക്കുക. കുടുംബശ്രീ യൂണിറ്റുകളെയാണ് വിവരശേഖരണത്തിനായി നിയോഗിച്ചിട്ടുള്ളത്. ഒക്‌ടോബർ 13 മുതൽ 20 വരെ സർവേ നടത്തി 23നകം റിപ്പോർട്ട് നൽകുന്നതിന്‌ പഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാരെ ചുമതലപ്പെടുത്തി കലക്ടർ ഉത്തരവായി.    സർവേ  ഗൂഗിൾ ഫോം വഴി ഗൂഗിൾ ഫോം മുഖേന നടത്തുന്ന സർവേയിൽ ഒരു വീട്ടിലെ മുഴുവൻ ആളുകളുടെയും വാക്‌സിനേഷൻ വിവരങ്ങൾ ശേഖരിക്കും. പതിനെട്ട് വയസ്സിൽ താഴെയുള്ളവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.  ഈ വിഭാഗത്തിൽപ്പെട്ടവർക്ക്‌ വാക്‌സിനേഷൻ നൽകുന്ന അവസരത്തിൽ പ്രയോജനപ്പെടുത്താനാണിത്. 18 വയസ്സിനു മുകളിലുള്ളവരുടെയും താഴെയുള്ളവരുടെയും വിവരങ്ങൾ പ്രത്യേകമായിട്ടാണ് രേഖപ്പെടുത്തുക. ഓരോ വാർഡിലെയും എല്ലാ വീടുകളിൽനിന്നും വിവരശേഖരണം നടത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വാർഡ് മെമ്പർ, കൗൺസിലർ ഉറപ്പാക്കണം. പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ആയിരിക്കും.   Read on deshabhimani.com

Related News