വില്ലേജ് കേന്ദ്രങ്ങളില്‍ നാളെ കര്‍ഷക സത്യഗ്രഹം



കൽപ്പറ്റ  ജില്ലാ കർഷക സമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച കർഷകർ താങ്ങുവില അവകാശദിനം ആചരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വില്ലേജ് കേന്ദ്രങ്ങളിൽ വൈകിട്ട് നാലിന് സത്യഗ്രഹം സംഘടിപ്പിക്കും. കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മറ്റി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലയിലെ പ്രതിഷേധവും. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമങ്ങൾ കാർഷിക മേഖല തകർക്കുന്നതും കർഷക വിരുദ്ധവുമാണ്. ഇതിലേറ്റവും പ്രധാനം താങ്ങുവില ഇല്ലാതാവുമെന്നതാണ്. നിലവിലുള്ള താങ്ങുവില തൃപ്തികരമല്ലെങ്കിലും കമ്പോളത്തിൽ കർഷകർക്കനുകൂലമായി ചെറിയ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ട്. ഇതുകൂടി ഇല്ലാതായാൽ കാർഷിക ഉൽപ്പന്നങ്ങൾക്ക് വില നിശ്ചയിക്കാനുള്ള കുത്തകാധികാരം ബഹുരാഷ്ട്ര കമ്പനികൾക്ക് മാത്രമാകും. ഇവരുടെ അടിമകളായി കർഷകർ മാറും. ഇതിനെതിരെ കർഷകർ സമര രംഗത്താണ്. ഇതിന് കൂടുതൽ കരുത്തു പകരുന്നതിനാണ് താങ്ങുവില അവകാശദിനം ആചരിക്കുന്നത്. ജില്ലാ കർഷക സമിതി തീരുമാനിച്ചു യോഗത്തിൽ ഡോ. അമ്പി ചിറയിൽ അധ്യക്ഷനായി. പി കെ സുരേഷ്, എൻ ഒ ദേവസ്യ, സലിം കുമാർ, സണ്ണി മാത്യു, എൻ പി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News